PRAVASI

ഡെമോക്രാറ്റിക് ബിലിവേഴ്സ് ഫോറം "ഡെമോക്രാറ്റിക് ഡയലോഗ്" നടത്തപ്പെട്ടു

Blog Image

പത്തനംതിട്ട ഡെമോക്രാറ്റിക് ബിലിവേഴ്സ് ഫോറം സംഘടിപ്പിച്ച "ഡെമോക്രാറ്റിക് ഡയലോഗ്" മാർച്ച് 16 തീയതി ശനിയാഴ്ച 3 മണിക്ക് മൈലപ്രയിലുള്ള സാംസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.


പത്തനംതിട്ട ഡെമോക്രാറ്റിക് ബിലിവേഴ്സ് ഫോറം സംഘടിപ്പിച്ച "ഡെമോക്രാറ്റിക് ഡയലോഗ്" മാർച്ച് 16 തീയതി ശനിയാഴ്ച 3 മണിക്ക് മൈലപ്രയിലുള്ള സാംസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ഡോക്ടർ ജോൺ സാമുവൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് സാംസൺ കോട്ടൂർ, ആന്റോ ആൻറണി എംപി, പാസ്റ്റേഴ്സ് ജെ ജോസഫ്, ജിജി ചാക്കോ, ജോബി വർഗീസ്, വി ഐ യോഹന്നാൻ ഡി ബിഎഫ് സംസ്ഥാന ട്രഷറർ രൂബേൻ എന്നിവർ പ്രസംഗിച്ചു തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഡ്വ ഷാം കുരുവിള, അഡ്വ ഷാജി കുളനട, ജോജി മാത്യൂസ്, ജോബോയ് ജോസഫ്, അജി കുളങ്ങര, മിനി സെബാസ്റ്റ്യൻ, ഉഷ തോമസ്, ഷാജി പറന്തൽ എന്നിവർ അവതരിപ്പിച്ചു. സാമുവൽ കിഴക്കുപുറം, ഗ്രേസ് ആന്റോ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലസൻ ജോൺ മലയിൽ (ക്രിസ്ത്യൻ ലൈവ്), റോയി തോമസ്( ഡി ബി എഫ് എറണാകുളം ജില്ലാ പ്രസിഡൻറ്) സ്റ്റാൻലി അലക്സ് (ഡി ബി എഫ് കൊല്ലം ജില്ലാ പ്രസിഡൻറ്), ഷോബിൻ ചാക്കോ എറണാകുളം എന്നിവരുടെ സാന്നിധ്യം മീറ്റിങ്ങിന് ധന്യമാക്കി. ഡിബിഎഫ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ബെൻസൺ തെങ്ങുംപള്ളിൽ സ്വാഗതവും ജില്ലാ ആക്ടിംഗ് സെക്രട്ടറി ജോയൽ നന്ദിയും പറഞ്ഞു.


 

Related Posts