കൊച്ചി:ചിന്തകനും ,പത്രാധിപരും ,കത്തോലിക്കാ സഭാ പരിഷ്കർത്താവുമായിരുന്ന ജെയിംസ് കോട്ടൂർ (89) അന്തരിച്ചു.
ഭാര്യ: ആഗ്നസ് കോട്ടൂർ മക്കൾ: ശാന്തി ജെയ്‌സൺ & ജെയ്‌സൺ മാത്യു മാതിരമ്പുഴ- യുഎസ്എ; ശോഭാ ജിബി & ജിബി ജോസ് - യുഎസ്എ); ശുഭ റെജി & റെജി ജോസഫ്- അബുദാബി; ഡോ. സന്തോഷ് കോട്ടൂർ & ഡോ. റോസ്മി സന്തോഷ്. കൊച്ചുമക്കൾ: ജുവൽ ജെയ്‌സൺ, ജ്യോതിസ് ജെയ്‌സൺ, റിസ ജിബി, റിതാൻ ജിബി, ജോഹാൻ ജിബി, എവ്‌ലിൻ റെജി, ജെയ്‌ക്ക് റെജി, ഏതൻ കോട്ടൂർ.
സഹോദരങ്ങൾ: ഫാ. സെബാസ്റ്റ്യൻ കോട്ടൂർ, ഡോ. എച്ച്.സി. കോട്ടൂർ, സിസ്റ്റർ ആഗ്നസ് കോട്ടൂർ, സിസ്റ്റർ ലീല കോട്ടൂർ (ഫ്രാൻസ്), സിസ്റ്റർ ഫിലോ കോട്ടൂർ (ആഫ്രിക്ക).
സംസ്കാരം മാർച്ച് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് (IST) എറണാകുളം തമ്മനം കാരണക്കോടത്തുള്ള സെൻ്റ് ജൂഡ്സ് പള്ളിയിൽ നടക്കും.
ആറു പതിറ്റാണ്ടോളം പത്രപ്രവർത്തന രംഗത്തു പ്രവർത്തിച്ച ഡോ. 1964 ഏപ്രിലിൽ റോമിലെ അർബൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1966-ൽ യു.എസ്.എയിലെ മിൽവാക്കിയിലെ മാർക്വെറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം.
യുഎസിലെ മൂന്ന് വാരികകളിൽ മുഴുവൻ സമയ എഡിറ്റോറിയൽ സ്റ്റാഫായി മൂന്ന് മാസം വീതം ജോലി ചെയ്തു: മിഷിഗൺ കാത്തലിക്, ഡെട്രോയിറ്റ്; യൂണിവേഴ്സ് ബുള്ളറ്റിൻ, ക്ലീവ്ലാൻഡ്; ഡെൻവർ കാത്തലിക് രജിസ്റ്റർ, കൊളറാഡോ.
1967 മുതൽ 1975 വരെ മദ്രാസിൽ നിന്നുള്ള 125 വർഷം പഴക്കമുള്ള ‘ന്യൂ ലീഡർ’ എന്ന ഇംഗ്ലീഷ് വാരികയുടെ എഡിറ്ററും പ്രസാധകനുമായിരുന്നു. 1978 മുതൽ ഡൽഹിയിൽ അന്താരാഷ്ട്ര വാരിക ഇന്ത്യൻ കറൻ്റ്സിൻ്റെ അസോസിയേറ്റ് എഡിറ്റർ. പിന്നീട് കോളമിസ്റ്റ്.
1971-ൽ ലക്‌സംബർഗിൽ നടന്ന കാത്തലിക് പ്രസിൻ്റെ ഒമ്പതാമത് വേൾഡ് കോൺഫറൻസിലും ജർമ്മനിയിലെ ആക്കാനിലെ ട്രയറിൽ നടന്ന വികസ്വര രാജ്യങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരുടെ സമ്മേളനത്തിലും പ്രാസംഗികനായിരുന്നു.
l975-ൽ ഹോങ്കോങ്ങിൽ നടന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ സെമിനാറിൽ "ഏഷ്യയിലെ അച്ചടിച്ച വാക്ക്" എന്ന വിഷയത്തിൽ പ്രഭാഷകൻ.
2001-ൽ ഡബ്ലിനിൽ നടന്ന കാത്തലിക് ചർച്ചിലെ സ്ത്രീകളുടെ പൗരോഹിത്യം സംബന്ധിച്ച ലോക കോൺഫറൻസിലെ ക്ഷണിതാവായിരുന്നു.
ജോസഫ് പുലിക്കുന്നേലിൻ്റെ ഹോസാനയുടെ അസോസിയേറ്റ് എഡിറ്ററായി ഒരു വര്ഷം പ്രവർത്തിച്ചു. വൈദീക മിത്രം മാസിക മറ്റൊരു വൈദികന്റെ പേരിൽ മൂന്ന് വർഷത്തോളം എഡിറ്റ് ചെയ്‌തു. അക്കാലത്ത് അത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
വുമൺ, വൈ ആർ യു വീപ്പിങ് എന്ന അദ്ദേഹത്തിന്റെ പുസ്തകം സ്ത്രീകളുടെ പൗരോഹിത്യം സംബന്ധിച്ച ഡബ്ലിൻ കോൺഫറസിനെ അടിസ്ഥാനമാക്കിയാണ്. വൂമ്ബ് ടു ടൂംബ് (Womb to Tomb) എന്ന പുസ്തകം ദൈവികവെളിച്ചം തേടി ജനനം മുതൽ മരണം വരെയുള്ള ജീവിതയാത്രയെക്കുറിച്ചുള്ള ചർച്ചയാണ് .
ഡോ. ജെയിംസ് കോട്ടൂർ