തിരുവനന്തപുരം :ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിയമിച്ചതായി കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് (അമേരിക്ക) നാഷനല്‍ ചെയർമാൻ ആണ് ശ്രീ ജെയിംസ് കൂടല്‍ .അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം,
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായും പ്രവർത്തിക്കുന്നു ശ്രീ . കൂടൽ. അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാനും എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനുമാണ് ജെയിംസ് കൂടൽ. 1994 മുതല്‍ ബഹ്‌റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്നു.
പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുൻ ഗ്ലോബല്‍ ട്രഷററായിരുന്നു. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്.
അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ്, ബെഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പേട്രന്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, ജയ്ഹിന്ദ് ചാനല്‍ ബഹ്‌റൈന്‍ ബ്യൂറോ ചീഫ്, നോര്‍ക്ക അഡൈ്വസറി ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.മലങ്കര കത്തോലിക്ക അമേരിക്ക കാനഡ പാസ്റ്ററൽ കൗൺസിൽ അംഗം ആണ് ജെയിംസ് കൂടൽ . പത്തനംതിട്ട കോന്നി സ്വദേശിയാണ് ജെയിംസ് കൂടൽ.
ജെയിംസ് കൂടല്‍