PRAVASI

കരിമ്പൂച്ച ( കഥ )

Blog Image

മുറിയിലെ അരണ്ട വെളിച്ചത്തിൽ നിന്നു കൊണ്ട് അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു വാതിലിന്റെ വിടവിലൂടെ ആ നിൽപ്പ് കണ്ടപ്പോൾ വാതിലിൽ അമർത്തിയ കൈകൾ അറിയാതെ ഞാൻ പിൻ വലിഞ്ഞു...... എവിടെനിന്നെന്നു വ്യക്തമായികണ്ടില്ല കറുത്ത എന്തോ ഒന്ന് പിന്നെയും അവൾക്കു നേരെ ഉയർന്നു പറന്നു കയ്യിലുള്ള ഇരുമ്പ് ടോർച്ച് കൊണ്ട് അവൾ അതിനെ ആഞ്ഞടിച്ചു വീഴ്ത്തി.... വല്ലാത്തൊരു ഞരുക്കത്തോടെ അത് തറയിലേക്ക് വീണു. താഴെ ഇഴയുന്ന അതിനെ അവൾ ചുവന്ന കണ്ണുകളോടെ പകയോടെ നോക്കി.... വല്ലാത്തൊരു കിതപ്പോടെ ഇനിയും നീ ചത്തില്ലേ എന്ന് മുരണ്ടുകൊണ്ട് അവൾ അതിനെ സൂക്ഷിച്ചു നോക്കി ടോർച്ച് പിടിച്ചകൈകൾ ആവേശത്തോടെ ഉയർന്നു താഴ്ന്നപ്പോൾ മുറിയിലെ മൃഗകൊഴുപ്പിന്റെ മണം ഞാനുമറിഞ്ഞു.ഞാനറിയാതെ വാതിൽ തള്ളിതുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കവേ ഒരപരിചിതയെ നോക്കുന്നപോലെ അവളെന്നെനോക്കി..... എന്നിട്ട് താഴെ കിടക്കുന്ന പ്രേതത്തെ നോക്കി മുരണ്ടു... കണ്ടോ അവൻ ചത്തു ഞാൻ കൊന്നു ഇനി... ഇനിയവൻ വേട്ടനായ് കണക്കെ എനിക്കുനേരെ വരില്ല.... ഇനിയെന്ന ഉറക്കത്തിൽ കഴുത്തു ഞെരുക്കില്ല..... നുറഞ്ഞുപൊങ്ങുന്ന കാമവെറിയാൽ എന്നിലിഴയില്ല..... കഴുകനെപോൽ പറന്നിറങ്ങി എന്റെ ശവത്തിൽ കാർന്നു കൊത്തി മറ്റൊന്നിനായ് അലയില്ല.... താഴെ ചിതറികിടക്കുന്ന കരിമ്പൂച്ചയുടെ തലയിലവൾ ആഞ്ഞു ചവിട്ടി...  ചോരയുടെയും മൃഗ വിസർജ്യത്തിന്റെയും ഗന്ധം എന്നിലെ നടുക്കത്തെ കൂട്ടികൊണ്ടേയിരുന്നു .... പിന്നെയും വിറയലോടെ നിന്ന് കിതയ്ക്കുന്ന അവളെ ഞാൻ ബലമായി ചേർത്ത് പിടിച്ചു.... ഒന്ന് കരയുകപോലും ചെയ്യാതെ അവൾ നിർവികാരയായ് നിന്നു. ഞാനവളെ ബലപ്രയോഗത്താൽ അടുത്തുള്ള കട്ടിലിൽ ഇരുത്തി.....ഞാനൊന്നു താങ്ങും മുൻപേ അവൾ കിടക്കയിലേക്ക് മലർന്നു വീഴുകയായിരുന്നു,ആ കണ്ണുകൾ നിറഞ്ഞൊഴുകി രണ്ടു ചെവികളെയും നനയ്ക്കുമ്പോൾ എനിക്കെന്തോ ആശ്വാസമാണ് തോന്നിയത്....കിടക്കയിൽ പെട്ടന്ന് പരതി എന്നെ തൊട്ട ആശ്വാസത്തിൽ അവൾ വിറയലോടെ പറഞ്ഞു.... "അമ്മു എനിക്ക് മരുന്ന് താ എനിക്ക് എനിക്കുറങ്ങണം. ഇനിയും കൊല്ലണം അവനേ ചാത്തിട്ടുള്ളൂ ഇനിയും കൊല്ലണം അവറ്റങ്ങളെ മുഴുവനും...."

 ഒച്ചയുണ്ടാക്കാതെ ഞാൻ ഇരുന്നിടത്തുനിന്നും കൈയെത്തിച്ച്‌ മേശയിൽ നിന്നും സ്ലീപ്പിങ് ബിൽസ് എടുത്തു അവളുടെ വായിലേക്ക് ഇട്ടുകൊടുത്തു.....ഉള്ളിലടക്കിയ തിരകൾ കടലായിരമ്പിയപ്പോ ഞാനവളെ വാരിയെടുത്ത് നെഞ്ചിലേക്ക് ചേർത്തു പിടിച്ചു ....നീതു....തറവാട്ടിലെല്ലാവരും ലാളനയോടെ മാത്രം കണ്ട എന്റെ നീതുട്ടി. .ഇരുപത്തിയൊന്നാം വയസ്സിൽ നീന്നെ പടിയിറക്കുന്ന വിവാഹകരാറിൽ ഒപ്പുവക്കുമ്പോൾ നീ എന്നെ ദയനീയമായി നോക്കിയനോട്ടംഇന്ന് പകയായ്  പുകഞ്ഞു തുടങ്ങിയിരിക്കുന്നു ... ഇവിടെ നീ ഉന്മദിനിയായ് നിന്നുകത്തുമ്പോൾ ആ നീറ്റലുകളോട് എനിക്ക് നീതിപുലർത്തിയെ പറ്റൂ....രുദിര ഗന്ധത്തോട് എനിക്കും കൊതി തോന്നി തുടങ്ങിയിരിക്കുന്നു. ഉറുമ്പിനെപോലും നോവിക്കാത്ത നീ....നീ അതർഹിക്കുന്നില്ല കുഞ്ഞേ....ചില പാപകറകളെ തുടച്ചുനീക്കാൻ ചിലർക്ക് മാത്രമേ അർഹതകാണൂ.

പുതിയൊരു പകലിലെ പുകയുന്ന യാമങ്ങൾക്കായി ഇനിയും മണിക്കൂറുകൾ ബാക്കി നിൽക്കേ ലവ് പാലസ് എന്ന പഞ്ചനക്ഷത്രഹോട്ടലിന്റെ നാലാമത്തെ നിലയിലെ നാനൂറ്റി ഒന്നാം മുറിയിൽ തന്റെ പുതിയ കാമുകിയെ കാണാനെത്തിയ സുന്ദരനായ മഹേഷ്‌ ബോസ് എന്ന കരിമ്പൂച്ച യെ കാത്ത്  ഞാൻ എന്റെ കോൾട്ട് പൈതോൺ റിവോൾവറുമായി  ഊഴമെത്താനായ് അക്ഷമയോടെ കാത്തിരിന്നു..

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.