കോട്ടയം : ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ ഇടക്കാട്ട് ഫൊറോന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ചു .
ഫൊറോന പ്രസിഡന്റ് അനില ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത ചാൻസിലറും ഇടക്കാട്ട് ഫൊറോന വികാരിയുമായ റവ.ഡോ. ജോൺ ചേന്നാകുഴി ഫൊറോനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കോട്ടയം അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയും , കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ പള്ളി വികാരിയുമായ റവ.ഡോ.തോമസ് പുതിയകുന്നേൽ “യേശുവിൽ നിന്നും ശക്തി സംഭരിച്ച സ്ത്രീകൾ " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നയിച്ചു. KCWA ഫൊറോന ചാപ്ലെയിൻ റവ.ഫാ.സൈമൺ പുല്ലാട്ട് മുഖ്യ സന്ദേശം നൽകി. ഫൊറോന സിസ്റ്റർ അഡ്വൈസർ സി. അനു ജോസഫ് [കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ], ഇടക്കാട്ട് ഫൊറോന സെക്രട്ടറി സുജ ബേബി കൊച്ചുപാലത്താനം , ഫൊറോന വൈസ് പ്രസിഡന്റ് സൂസൻ മണിമലേത്ത് , മുൻ ഫൊറോന പ്രസിഡന്റ് ജെയ്സി ജേക്കബ് വെള്ളാപ്പള്ളി, മേഘ ഓബിൻ വരാപ്പുഴ എന്നിവർ പ്രസംഗിച്ചു.
KCWA ഇടക്കാട്ട് ഫൊറോന മുൻ ഭാരവാഹികളെയും, S H Mount ഇടവകാംഗവും 2023 ദേശീയ ഡിസൈനർ മത്സര അവാർഡ് ജേതാവുമായ ഗ്രിറ്റ സെലിക്സ് ചൂട്ടുവേലി എന്നിവരെ യോഗത്തിൽആദരിച്ചു.
ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ ഇടക്കാട്ട് ഫൊറോന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം കോട്ടയം അതിരൂപത ചാൻസിലർ റവ.ഡോ. ജോൺ ചേന്നാകുഴി നിർവഹിക്കുന്നു.
റിപ്പോർട്ട്
ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
ഫോൺ : 9447858200
സുജ ബേബി കൊച്ചുപാലത്താനം
KCWA ഫൊറോന സെക്രട്ടറി
ഫോൺ : 9497090079