PRAVASI

കേരളാ അസ്സോസിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സന്നദ്ധ സേവനത്തോടെ സമാരംഭിച്ചു

Blog Image

നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) 2024-25 വർഷത്തെ യൂത്ത് ഫോറം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  സെക്കന്റ് ഹാർവെസ്റ്റ് ഫൂഡ് ബാങ്കിന്റെ (Second Harvest Food Bank) വളണ്ടിയർ സേവന പ്രോജക്റ്റിൽ പങ്കെടുത്തുകൊണ്ട് സമാരംഭിച്ചു. യൂത്ത് ഫോറത്തിന്റെ പ്രാഥമിക ലക്ഷ്യം കാനിന്റെ ഭാഗമായ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം സാമുഹ്യസേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. കൂടാതെ യൂത്ത് ഫോറം അംഗങ്ങൾക്ക്  അവരുടെ വിദ്യാഭാസ - സേവന മേഖലകളിൽ സഹായം  നല്കാനും, ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന നൈപുണ്യങ്ങൾ സായത്തമാക്കാനും ലക്ഷ്യമിടുന്നു.

സെകന്റ് ഹാർവെസ്റ്റ് ഫൂഡ് ബാങ്ക് വിദ്യാഭാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “Hunger 101” എന്ന പദ്ധതിയിൽ കാൻ യൂത്ത് വളണ്ടിയർമാർ ഭാഗവാക്കായി. Hunger 101 - ന്റെ ലക്ഷ്യം പുതുതലമുറയെ പരിമിതായ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് എങ്ങിനെ പട്ടിണി കിടക്കാതിരിക്കാൻ കഴിയും എന്ന ആശയം  പഠിപ്പിക്കുകയാണ്‌. അതിന്റെ ഭാഗമായി വിവിധ റോൾ പ്ലേയ്ക്കുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. വളണ്ടിയർമാർക്ക് വിവിധ ടാസ്കുകൾ നല്കുകയും, കുടുംബത്തിനുവേണ്ടി താങ്ങാനാവുന്ന വിലയുള്ള ഭക്ഷണസാധനങ്ങൾ  വാങ്ങിക്കുന്നതെങ്ങിനെയന്ന വെല്ലുവിളി നൽകുകയും ചെയ്തു. ഈ പ്രവർത്തനം പുതുതലമുറ വളണ്ടിയർമാർക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. 

അതിനുശേഷം വളണ്ടിയർമാർ ഒരു മണിക്കൂറിലേറേ നീണ്ട,  കേടുവരാത്ത ഭക്ഷണസാധനങ്ങൾ വേർതിരിച്ച് പാക്ക് ചെയ്ത് എങ്ങിനെ വെയർഹൗസിൽ നിന്നും സ്റ്റോറികളിലേക്കും ഫൂഡ് ഡ്രൈവ് സെന്ററുകളിലേക്കും എത്തിക്കാമെന്ന പരിശീലനത്തിൽ ഏർപ്പെട്ടു. ഒരു ടീമെന്ന നിലയിൽ ഒരുമണിക്കുറിനുള്ളിൽ 350-ലേറെ ഫൂഡ് പാക്കറ്റ് തയ്യാറാക്കി. ഈ പാക്കറ്റുകൾ ദരിദ്രരായ കുട്ടികൾക്ക്  ഉപകാരപ്പെടും. ഈ പ്രവർത്തനങ്ങളിലുടെയെല്ലാം കാൻ യൂത്ത് വളണ്ടിയർമാർ സാമൂഹ്യസേവനത്തിന്റെ പ്രാധാന്യവും, അതിന്റെ സ്വാധീനവും , അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളെ എങ്ങിനെ സഹായിക്കുമെന്നുള്ളതും മനസിലാക്കാൻ ഒട്ടേറെ സഹായിച്ചു.

കാൻ യൂത്ത് ഫോറം സംഘടിപ്പിച്ച ഈ പരിപാടിക്ക് കാൻ യൂത്ത് ഫോറം ചെയർ ശ്രീമതി. ഷാഹിന കോഴിശ്ശേരി  നേതൃത്വം നല്കി. ശ്രീ.ലിനു രാജ്, ശ്രീ. സമീർ മേനോൻ എന്നിവരും സഹായിച്ചു. കല്യാണീ പത്യാരി, ശിവദ ലിനു,  ജോൺ രാജ്, ദർശ് മേനോൻ, അഭിരാമി അനിൽകുമാർ, ആൻഡ്രൂ സാം, ശ്രീഹരി നായർ, ഡാനിയേൽ ജോസഫ്, ഡേവിഡ് ജോസഫ്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നീ കുട്ടികളാണ് ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തത്.      

കാൻ പ്രസിഡണ്ട് ഷിബു പിള്ള, വൈസ് പ്രസിഡണ്ട് ശങ്കർ മന എന്നിവർ പങ്കെടുത്ത യുവ വളണ്ടിയർമാരെ അഭിനന്ദിച്ചുകൊണ്ടും അവരുടെ സാമുഹ്യസേവനപ്രവർത്തങ്ങളെ ശ്ലാഘിച്ചുകൊണ്ടും, അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ഫലങ്ങളെ വിശദീകരിച്ചുകൊണ്ടൂം കുട്ടികളെ അഭിസംബോധന ചെയ്തു. പ്രോഗ്രാമിനെകുറിച്ചുള്ള അഭിപ്രായങ്ങൾ കുട്ടികൾ പങ്കുവെച്ചു. 

കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത്  ഫോറം വരും ദിവസങ്ങളിൽ കുട്ടികൾക്കായി  നൈപുണ്യവികസനത്തിനും, സാമുഹ്യസേവനത്തിനും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. “കാൻ ക്വസ്റ്റ്” മത്സരം, “കോളേജ് പ്രിപ്പറേഷൻ പാനൽ ഡിസ്കഷൻ”  എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന പരിപാടികൾ എന്ന നിലയിൽ മാത്രമല്ല അവരുടെ വ്യക്തിപരമായ ഉന്നമനവും കൂടിയാണ്  ഈ പരിപാടികളിൽ കൂടി കാൻ ലക്ഷ്യമിടുന്നത്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.