ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ആശാൻ അനുസ്മരണത്തോടനുബന്ധിച്ച് ഈ വരുന്ന ശനിയാഴ്ച്ച, മാർച്ച് 23-ന് രാവിലെ 10 മണിക്ക് സൂമിലൂടെ നടത്തുന്ന പരിപാടിയിൽ സുപ്രസിദ്ധ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. മഹാകവി കുമാരനാശാൻ ജന്മം കൊണ്ടിട്ട് 150 -ലേറെ വർഷവും ഈ ലോകത്തെ വിട്ടുപിരിഞ്ഞിട്ട് 100 വർഷവും കഴിഞ്ഞിരിക്കുന്നു. “ആശാൻ കവിതയും സ്നേഹഭാവനയുടെ വിമോചനമൂല്യവും” എന്ന വിഷയത്തെ അധികാരിച്ചാണ് പ്രഭാഷണം.
തുടർന്ന് നടക്കുന്ന ചർച്ചയിൽ അവതരിപ്പിച്ച വിഷയത്തെ ആസ്പദമാക്കിയും ആശാൻ കവിതകളെ സംബന്ധിച്ച് പൊതുവായും സംവാദവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!
സൂം മിറ്റിങ്ങ് ലിങ്ക്: https://us02web.zoom.us/j/87264717774