മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) വാര്‍ഷിക വിരുന്ന് നവംബര്‍ 23-ന് ശനിയാഴ്ച 6.30-ന് വൈറ്റ് ഈഗിള്‍ ക്ലബ് ഹൗസില്‍(4265 White Eagle Dr. Naperville, IL 60564)ആരംഭിക്കുന്നു.
ചിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) വാര്‍ഷിക വിരുന്ന് നവംബര്‍ 23-ന് ശനിയാഴ്ച 6.30-ന് വൈറ്റ് ഈഗിള്‍ ക്ലബ് ഹൗസില്‍(4265 White Eagle Dr. Naperville, IL 60564)ആരംഭിക്കുന്നു.
സാബു തിരുവല്ലയുടെ മുഖാമുഖമുള്ള തമാശ പ്രകടനം(stand-up comedy) സദസ്സിന് മുന്നില്‍ കാഴ്ചവെക്കുന്നത് ഈ വര്‍ഷത്തെ ആഘോഷത്തിന്‍റെ പ്രത്യേകതയാണ്. കലാരംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി മിമിക്രി ആര്‍ട്ടിസ്റ്റ്, അവതാരകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച തിരുവല്ലയുടെ അനുഗൃഹീത കലാകാരന്‍ സാബു, ഏകദേശം 35 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മലയാള സിനിമകള്‍ തമിഴിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ അവര്‍ക്ക് വോയിസ് കൊടുത്തതും സാബുവാണ്.
1991 മുതല്‍ ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന മീന, വടക്കെ അമേരിക്കയിലുള്ള മലയാളി എഞ്ചിനീയര്‍മാര്‍ക്ക് ഒരുമിച്ചു കൂടുവാനും തങ്ങളുടെ പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളില്‍ സഹായിക്കുന്നതിനും വേദിയൊരുക്കുന്നു. അര്‍ഹരായ നൂറുകണക്കിനു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം നല്കുന്നതുള്‍പ്പെടെയുള്ള പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു.
മീന കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന രസകരവും ഉല്ലാസപ്രദവുമായ രംഗങ്ങളും സ്വരലയ നൃത്ത വാദ്യ കലാപരിപാടികളും ഈ ആഘോഷത്തിന്‍റെ മാറ്റ് കൂട്ടുന്നതോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. എല്ലാ എഞ്ചിനീയര്‍മാരെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഭാരവാഹികള്‍ ഈ ആഹ്ലാദ സായാഹ്നത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോണി ജോണ്‍ (പ്രസിഡണ്ട്) 630 854 2775, ഫിലിപ്പ് മാത്യു (പിആര്‍ഒ) 224 637 0068.