PRAVASI

സന്ദീപ് വാര്യർ എന്ന വർഗീയതയുടെ കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ:എം ബി രാജേഷ്

Blog Image
സന്ദീപ് വാര്യരെപ്പോലെയുള്ള വർഗീയതയുടെ കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു മന്ത്രി രാജേഷിൻ്റെ പ്രതികരണം. വർഗീയത നിറഞ്ഞ സന്ദീപ് മുമ്പ് നടത്തിയ പരാമർങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയൊരാളെ കോൺഗ്രസ് തലയിൽകൊണ്ട് നടക്കട്ടെ. 

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാക്കൾ. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് സിപിഎമ്മിൽ ചേരുമെന്ന അഭ്യൂഹക്കൾക്കിടയിലാണ് പുതിയ ട്വിസ്റ്റ് സംഭവിച്ചത്. ഇടതു നയങ്ങൾ അംഗീകരിച്ച് വന്നാൽ സ്വീകരിക്കുമെന്ന നിലപാടുകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുതിർന്ന നേതാവ് എകെ ബാലനുമടക്കം സൂചനകൾ നൽകിയിരുന്നു.

സിപിഎം സന്ദീപിനായി വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചിരിക്കുന്നത്.ബിജെപി വിട്ടത് നന്നായെന്ന് പറഞ്ഞ എംവി ഗോവിന്ദൻ സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ വിമർശനം നടത്താൻ തയാറായില്ല. എന്നാൽ കടുത്ത ഭാഷയിലാണ് മന്ത്രി എംബി രാജേഷ് സന്ദീപിൻ്റെ തീരുമാനത്തെ കുറ്റപ്പെടുത്തിയത്.

ഒരാളുടെ ഭൂതകാലം മാത്രം നോക്കി ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അവരുടെ നിലപാട് വ്യക്തമാക്കിയാൽ അതിനനുസരിച്ചാണ് പാർട്ടി നിലപാട് സ്വീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തിയല്ല നയമാണ് പ്രധാനമാണെന്നും ഗോവിന്ദൻ പറഞ്ഞു. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കൊടകര-കരുവന്നൂർ ഡീൽ കോൺഗ്രസിൽ ചേരാൻ വേണ്ടി ഇപ്പോൾ പറയുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി- സിപിഎം ഡീലിനെ എതിർത്തതാണ് പാർട്ടിയിൽ നിന്നും തന്നെ ഒറ്റപ്പെടുത്താൻ കാരണമെന്ന് കോൺഗ്രസിൽ ചേർന്ന ശേഷം സന്ദീപ് പറഞ്ഞതിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു.

സന്ദീപ് വാര്യരെപ്പോലെയുള്ള വർഗീയതയുടെ കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു മന്ത്രി രാജേഷിൻ്റെ പ്രതികരണം. വർഗീയത നിറഞ്ഞ സന്ദീപ് മുമ്പ് നടത്തിയ പരാമർങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയൊരാളെ കോൺഗ്രസ് തലയിൽകൊണ്ട് നടക്കട്ടെ. അത്തരമൊരാളെ ഉൾക്കൊള്ളുന്നത് സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാർട്ടിക്ക് നല്ല മുതൽക്കൂട്ടായിരിക്കും സന്ദീപെന്നും എംബി രാജേഷ് പരിഹസിച്ചു.

സിപിഎമ്മും ഇടതുപക്ഷവും വർഗീയതയുടെ കാര്യത്തിൽ അല്പം പോലും വിട്ടുവീഴ്ചയ്ക്കില്ല. സന്ദീപിനെ കോൺഗ്രസ് കൊണ്ടുനടക്കണം. എകെ ബാലൻ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടൻ ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകൾ പറയാതിരുന്നത്. എല്ലാവരും വിഡി സതീശനെ പോലെ മോശം വാക്കുകൾ ഉപയോഗിക്കാറില്ല. വർഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും എംബി രാജേഷ് അവകാശപ്പെട്ടു.
കോൺഗ്രസിലെ മതനിരപേക്ഷവാദികൾക്കും മുസ്ലിം ലീഗിനുമൊക്കെ ഒപ്പം കൊണ്ടു നടക്കാൻ പറ്റിയ നേതാവാണോ സന്ദീപ് വാര്യർ. കെ മുരളീധരനെ ബിജെപി ക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാർട്ടിയിലെടുത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് മൂന്നാം സ്ഥാനത്ത് കിടക്കുന്ന ബിജെപിയെ കൈപിടിച്ചുയർത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കോൺഗ്രസിൽ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ട്. രമേശ് ചെന്നിത്തലും കെ മുരളീധരനും ബിജെപി വിരുദ്ധ ചേരിയിലാണ്. വിഡി സതീശന്റെ നേതൃത്വത്തിലാണ് ബിജെപി അനുകൂല ചേരി പ്രവർത്തിക്കുന്നതെന്നും എംബി രാജേഷ്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.