എന്താണ് ക്രൂശീകരണം? എക്‌സ്‌പോസിറ്റേഴ്‌സ് ബൈബിൾ കമന്ററിയിൽ സി.ട്രൂമാൻ ഡേവിസ്, എം.ഡി. ക്രൂശുമരണത്തിന്റെ ശാരീരിക പീഡനത്തെ വിശദീകരിക്കുന്നു.
നിലത്തു വച്ചിരിക്കുന്ന കുരിശിലേക്കു ക്ഷീണിതനായ മനുഷ്യനെ തോളുകൾ തടിയോടു ചേർന്ന് വരത്തക്കവണ്ണം മലർത്തി കിടത്തുന്നു. പടയാളികളിൽ ഒരുവൻ ഒരു കൈ ക്രൂശിലേക്കു അമർത്തി വച്ച് ഒരു കൂർത്തു മൂർത്ത ചതുരാകൃതിയിലുള്ളതുമായ കാരിരുമ്പാണി കൈയുടെ റിസ്റ്റിലൂടെ ആഴത്തിൽ തടിയിലേക്കു അടിച്ചു കയറ്റുന്നു. ഇരുകൈകളിലും തൂങ്ങി കിടക്കേണ്ടതിനായി കൈകൾ അധികം വലിച്ചുനീട്ടാതെ അല്പം അയവിട്ടാണിത് ചെയ്യുന്നത്. എന്നിട്ടു കുരിശു ഉയർത്തി നാട്ടുന്നു.
തുടർന്ന്, ഇടത് കാൽ വലത് പാദത്തിന് നേരെ പിന്നിലേക്ക് അമർത്തി, രണ്ട് കാല്പാദങ്ങളും ഒന്ന് ഒന്നിന് മുകളിൽ ചേർത്തുവച്ചു കാരിരുമ്പാണി കാല്പാദങ്ങളുടെ കമാനത്തിലൂടെ നേരെയുള്ള തടിയിലേക്കു അടിച്ചു കയറ്റുന്നു. ഇരുമുട്ടുകളും അല്പം വളഞ്ഞിരിക്കുവാൻ പടയാളി ശ്രദ്ധിക്കുന്നു. കുറ്റവാളി ഇപ്പോൾ ക്രൂശിക്കപ്പെട്ടിരിക്കുന്നു!
കൈത്തണ്ടയിലെ കാരിരുമ്പാണികളിൽ ഭാരം പകർന്നുകൊണ്ട് അയാൾ പതുക്കെ താഴേക്ക് താഴുമ്പോൾ, വിരലുകളിലും കൈകളിലും അസഹ്യമായ, വേദന അനുഭവിക്കുന്നു. തലച്ചോറ് പൊട്ടിത്തെറിക്കുമ്പോലെ തീക്ഷ്ണമായ വേദന അനുഭവപ്പെടുന്നതോടൊപ്പം കൈത്തണ്ടയിലെ ആണികൾ മീഡിയൻ ഞരമ്പുകളിൽ സമ്മർദ്ദം ചെലുത്തുന്നു.
ക്രൂശിതൻ വേദനയുടെ ശമനത്തിനായി മുകളിലേക്കുയരുവാൻ ശ്രമിക്കുമ്പോൾ അവൻ തന്റെ പാദങ്ങളിലൂടെ മുഴുവൻ ഭാരവും ആണികളിൽ വയ്ക്കുന്നു. വീണ്ടും, കാലുകളുടെ അസ്ഥികൾക്കിടയിലുള്ള ഞരമ്പിലൂടെ ആണി കയറ്റിയതിന്റ കഠിനമായ വേദന അയാൾക്ക് അനുഭവപ്പെടുന്നു.
ക്രൂശിതന്റെ കൈകൾ തളരുന്നതോടൊപ്പം, മാംസ പേശികളിൽ സങ്കോചം സംഭവിക്കുന്നു. പേശികളിലൂടെ കടന്നുപോകുന്നു ആഴത്തിലുള്ള, വിങ്ങലും, കഴപ്പും നിമിത്തം ശ്വാസോച്‌വാസത്തിനു തടസ്സം നേരിടുന്നു.
ക്രൂശിൽ തൂങ്ങി കിടക്കുന്നയാളിന് ശ്വാസം എടുക്കുവാൻ കഴിയുമെങ്കിലും മുകളിലേക്ക് പൊങ്ങി ഉച്വസിക്കുവാൻ കഴിയാത്തതു നിമിത്തം അവൻ സ്വയം ഉയർത്താൻ പോരാടുന്നു. അവസാനമായി, കാർബൺ ഡൈ ഓക്സൈഡ് ശ്വാസകോശത്തിലും രക്തപ്രവാഹത്തിലും അടിഞ്ഞുകൂടുന്നു.
ഈ അതിരുകളില്ലാത്ത വേദനയുടെ മണിക്കൂറുകൾ, പിരിമുറുക്കത്തിന്റെ സന്ധികൾ പൊട്ടുന്ന ചക്രങ്ങൾ, പേശികളിൽ സങ്കോചം , ശ്വാസംമുട്ടൽ, പരുക്കൻ തടിയ്‌ക്കെതിരായി മുകളിലേക്കും താഴേക്കും നീങ്ങുമ്പോൾ അവന്റെ പുറംഭാഗം ഉരഞ്ഞു ഉരഞ്ഞു ടിഷ്യു കീറിയതിനാൽ വേദന ഉളവാകുന്നു.
അപ്പോൾ മറ്റൊരു വേദന ആരംഭിക്കുന്നു: പെരികാർഡിയം സാവധാനത്തിൽ നീര് നിറയുകയും ഹൃദയത്തെ ഞെരുക്കിയമർത്തുകയും ചെയ്യുന്നതുനിമിത്തം നെഞ്ചിൽ ആഴത്തിലുള്ള വേദനയുണ്ടാകുന്നു. പേശികളിലെ ദ്രവങ്ങളുടെ നഷ്ടം ഇപ്പോൾ ഒരു നിർണായക തലത്തിലെത്തി യതിനാൽ. ഞെരുക്കപ്പെട്ട ഹൃദയം സാന്ദ്രമായതും കട്ടിയുള്ളതും മന്ദവുമായ രക്തം സിരകളിക്കു പമ്പ് ചെയ്യാൻ പാടുപെടുകയാണ്. അപ്പോൾത്തന്നെ, പീഡിപ്പിക്കപ്പെട്ട ശ്വാസകോശങ്ങൾ അല്പം പ്രാണവായുവിനായി തീവ്രശ്രമം നടത്തുന്നു.
ഇത്തരുണത്തിൽ ക്രൂശിതന്റെ സിരകളിലൂടെ മരണത്തിന്റെ തണുപ്പ് ഇഴയുന്നത് അയാൾക്ക് അനുഭവപ്പെടുന്നു. ഒടുവിൽ, തന്റെ ശരീരം മരണാവസ്ഥയിലേക്കു മാറുന്നു. ഇത്രയും കാര്യങ്ങളാണ് രക്നചുരുക്കമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതു, "അവർ അവനെ ക്രൂശിച്ചു" (മർക്കോസ് 15:24).
ഭയാനകമായ നരകത്തിന്റെ അവസ്ഥയെക്കുറിച്ചു ള്ള അറിവ് പ്രാപിക്കാത്ത ആർക്കും, കുരിശിൽ യേശു നമുക്കുവേണ്ടി അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാക്കുവാൻ കഴിയുകയില്ല എന്നാണ് ടിം കെല്ലർ എന്ന പ്രശസ്ത എഴുത്തുകാരൻ പറയുന്നത്. വളരെ അതിദാരുണമായ രീതിയിലാണ് യേശുവിന്റെ ശരീരം തകർക്കപെട്ടത്.
ദൈവം തന്നെ കൈവിട്ടതെന്തു എന്ന് നിലവിളിക്കുമ്പോൾ താൻ നരകയാതന അനുഭവിക്കുകയായിരുന്നു. നമ്മുടെ ഒരു സുഹൃത്ത് നമ്മെ അപലപിക്കുകയും നിരസിക്കുകയും ചെയ്താൽ, നാം അനുഭവിക്കുന്ന മാനസിക വേദന എന്തെന്ന് ഊഹിക്കാമല്ലോ?
നാം ഏറ്റവും സ്നേഹിയ്ക്കുന്നയാൾ ഇനി എനിക്ക് തന്നെ കാണാനാകില്ല എന്ന് പറഞ്ഞു പിരിയുമ്പോളുണ്ടാകുന്ന വേദനിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ദൈർഘ്യമേറിയതും ആഴമേറിയതും കൂടുതൽ അടുപ്പമുള്ളതുമായ ബന്ധത്തിൽനിന്നു ഏതൊരു വേർപിരിയലും കൂടുതൽ വേദനാജനകമാണ്. എന്നാൽ പിതാവുമായുള്ള പുത്രന്റെ ബന്ധം ഏറ്റവും അടുപ്പമുള്ളതും ആവേശഭരിതവുമായ മനുഷ്യബന്ധത്തേക്കാൾ അനന്തമായി വലുതുമായിരുന്നു.
യേശു ദൈവത്തിൽ നിന്ന് ഛേദിക്കപ്പെട്ടപ്പോൾ, അവൻ എല്ലാ സങ്കൽപ്പങ്ങൾക്കും അപ്പുറം ആഴമേറിയ കുഴിയിലേക്കും ഏറ്റവും ശക്തമായ ക്രോധാഗ്നിയിലേക്കും പോയി. അവൻ അത് നമുക്ക് വേണ്ടിയായിരുന്നു സ്വമേധയാ ചെയ്തത്. ഈ സ്നേഹം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
പാസ്റ്റർ ബാബു തോമസ് ന്യൂ യോർക്ക്