എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കിൽ ആണ് വിധിപ്രസ്താവിച്ചത്. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം നടപടിക്ക്. ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാക്കും.