ഫിലഡൽഫിയ -ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിൻറെ നിറസാന്നിധ്യമായ ഷാലു പുന്നൂസിനെമോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് നിയമിച്ചു. ആദ്യമായാണ്ഒരു മലയാളി ഈ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. യുണൈറ്റഡ് ഇന്ത്യൻ പാക്ക് എന്ന സംഘടന കൗണ്ടിഇലക്ഷനിൽ സജീവസാന്നിധ്യമായിരുന്നു. കൗണ്ടിയിൽ മത്സരിച്ച സ്ഥാനാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മീറ്റ്ക്യാൻഡിഡേറ്റ് സംഘടിപ്പിക്കുകയും സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
മോണ്ട്ഗോമറി കൗണ്ടിലുള്ള ആളുകളുടെ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടംവഹിക്കുകഎന്നതാണ് ഈ കമ്മിറ്റിയുടെ ചുമതല. ഷാലു പുന്നൂസിന്റെ സ്ഥാനലബ്ദി യിൽ മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത്കോമത്ത്, മാപ്പ് വൈസ് പ്രസിഡൻറ് കൊച്ചുമോൻ വയലത്തു, ഓ ഐ സി സി നാഷണൽ സെക്രട്ടറി ജീമോൻറാന്നി, ഓ ഐ സി സി നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഫിലഡൽഫിയയിലെ സാംസ്കാരികസാമൂഹിക നേതാക്കൾ എന്നിവർ അനുമോദനം അറിയിച്ചു.
ഷാലു പുന്നൂസ്