ചിക്കാഗോ: ശ്രീരാമദാസ് മിഷന്‍റെ ആഭിമുഖ്യത്തില്‍ ശതചണ്ഡി മഹായാഗം നടത്തപ്പെടുന്നു. ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ജയപ്രകാശ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ശതചണ്ഡി മഹായാഗത്തിന് നേതൃത്വം വഹിക്കും.
ഏപ്രില്‍ 6, 7 തീയതികളില്‍ ഹൂസ്റ്റണിലുള്ള ശ്രീരാമദാസ ആശ്രമത്തില്‍ വെച്ചാണ് യാഗം നടക്കുക. ഏപ്രില്‍ 6-ന് രാവിലെ 9 മണിക്ക് മഹാലക്ഷ്മി യാഗത്തോടു കൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, ആറു മണിക്ക് ബലിപൂജ എന്നിവയും ഏപ്രില്‍ 7-ന് രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം, രണ്ട് മണിക്ക് കന്യകപൂജ, 2.30-ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ എന്നിവയോടുകൂടി ഈ മഹായാഗത്തിന് സമാപ്തി കുറിക്കും.
അമേരിക്കയിലുള്ള വിശ്വാസികള്‍ക്ക് കിട്ടുന്ന ഒരു അപൂര്‍വ അവസരമാണ് ഈ യാഗത്തിന്‍റെ ഭാഗവാക്കാകുവാന്‍. ഈ യാഗത്തില്‍ പങ്കെടുക്കുക എന്നത് ജന്മസാഫല്യമായിരിക്കും. ഹൂസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രാമദാസ ആശ്രമത്തില്‍ വെച്ച് നടത്തുന്ന ഈ യാഗത്തിന് ശേഷം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വെച്ച് ഹിന്ദു സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ചണ്ഡികായാഗം പഠിപ്പിച്ച് യാഗം നടത്തുവാന്‍ പദ്ധതിയുണ്ട്. ഈ യാഗങ്ങളില്‍ ഓരോ വിശ്വാസിയും നമ്മുടെ ഈ ജന്മത്തെ ധന്യമാക്കുവാന്‍, പൂര്‍ത്തീകരിക്കുവാന്‍, ചരിത്രപരിവര്‍ത്തനത്തിന്‍റെ ഭാഗമാകുവാന്‍ ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും യാഗത്തില്‍ പങ്കെടുക്കുവാനും സോമരാജന്‍ നായര്‍ 713 320 9334, ജയപ്രകാശ് ബാലകൃഷ്ണന്‍ 630 430 6329 എന്നിവരുമായി ബന്ധപ്പെടുക.