ന്യൂയോർക്ക്: ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിൽ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി. ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു.
ഇതുവരെ നടന്നിട്ടുള്ള കോൺഫ്രൻസുകളുടെ കൺവീനർ, സെക്രട്ടറി, ട്രഷറർ, യൂത്ത് കോർഡിനേറ്റർ, ലേഡീസ് കോർഡിനേറ്റർ എന്നിവർ തങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞകാലങ്ങളിൽ നടന്നിട്ടുള്ള കോൺഫറൻസുകളെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കത്തക്ക വിധം അനുഭവങ്ങളോ ഫോട്ടോകളോ കൈവശമുള്ളവർ അയച്ചുതന്നാൽ സുവനീറിൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.
ഫുൾ പേജ് 500 ഡോളർ, അര പേജ് 300 ഡോളർ, ബാക്ക് കവർ പേജ് 5000 ഡോളർ, ഇൻസൈഡ് കവർ പേജ് 3000 ഡോളർ എന്നീ നിരക്കുകളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും. ഫുൾ പേജ് പരസ്യം 25.2 സെ.മീ ഉയരവും ഹാഫ് പേജ് 16.5 സെ.മീ വീതിയിലും, ഹാഫ് പേജ് പരസ്യം 12.6 സെ.മീ ഉയരവും 16.5 സെ.മീ വീതിയിലും ആണ് നൽകേണ്ടത്.
പരസ്യങ്ങളും സാഹിത്യ സൃഷ്ടികളും 2025 മാർച്ച് 31ന് മുമ്പായി ipcfc.souvenir@gmail.com എന്ന ഈമെയിൽ അഡ്രസ്സിൽ അയച്ചു തരണം. പരസ്യങ്ങളുടെ ചെക്കുകൾ IPC Family Conference എന്ന പേരിൽ ട്രഷറാറുടെ വിലാസത്തിൽ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
രാജൻ ആര്യപ്പള്ളിൽ (ചീഫ് എഡിറ്റർ) - (678) 571- 6398
നിബു വെള്ളവന്താനം (അസോസിയേറ്റ് എഡിറ്റർ) - (516) 643 - 3085
ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി) - (405) 204 - 4131
- നിബു വെള്ളവന്താനം
നാഷണൽ മീഡിയ കോർഡിനേറ്റർ