ഡാളസ് :ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ 2024 വാർഷിക ജനറൽ ബോഡി യോഗം ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ഗാർലൻഡ് ടെക്സസിലെ 3821 ബ്രോഡ്‌വേയിലുള്ള സെന്ററിൽ ചേർന്നു.കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അംഗങ്ങളുടെ അച്ചടക്കം,മാതൃകാപരമായ സജീവ പങ്കാളിത്വം എന്നിവയാൽ പ്രത്യേകം ശ്രദ്ധിക്കപെട്ടു
കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ ഡയറക്ടർ പ്രൊഫ :ജോസഫ് പ്രാക്കുഴിയുടെ നിര്യാണത്തിൽ അനുശോചിച്ചു ഒരു നിമിഷം മൗനം ആചരിച്ചാണ് യോഗ നടപടികൾ ആരംഭിച്ചത്. പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു.
അമേരിക്കയിലും ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ദരിദ്രർക്ക് ജീവകാരുണ്യ, സാംസ്കാരിക, വിദ്യാഭ്യാസ സേവനങ്ങൾ നൽകുക എന്നതാണ് സെന്ററിന്റെ പ്രാഥമിക ദൗത്യം. ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിച്ചുകൊണ്ട്, ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും അമേരിക്കൻ ഐക്യനാടുകളിൽ, പ്രത്യേകിച്ച് ഇന്ത്യൻ വംശജരായ രണ്ടാമത്തെയും ഭാവി തലമുറയുടെയും തലമുറയ്ക്ക് പരിചയപ്പെടുത്തുക, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സ്ഥാപിക്കുക, വിദ്യാഭ്യാസ, സാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയിൽ പങ്കാളികളാകുകയും ചെയ്യുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു
2024 ഡിസംബർ 8 മുതൽ മീറ്റിംഗ് മിനിറ്റ്സ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു .
സെക്രട്ടറി ജേക്കബ് സൈമൺ വാർഷീക റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം റിപ്പോർട്ട് പാസ്സാക്കി .
വാർഷിക ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൽ ട്രെഷറർ ടോമി നെല്ലുവേലി അവതരിപ്പിച്ചത് പൊതുയോഗം പാ സ്സാക്കി. തുടർന്ന് പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് റോയ്‌കൊടുവത്തിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ തുടർന്നു
ലാഭേച്ഛയില്ലാത്ത കോർപ്പറേഷനായ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും നടത്തുന്നതുമായ മലയാള ലൈബ്രറിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, സാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയിൽ പങ്കാളികളാകുകയും , ഇന്ത്യയിൽ നിന്നുള്ള മലയാള സാഹിത്യ, ശാസ്ത്രീയ, മറ്റ് പുസ്തകങ്ങൾ, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾ എന്നിവ വാങ്ങുന്നതിലൂടെ ലൈബ്രറിയുടെ ശക്തി വർദ്ധിപ്പിക്കുകയുമാണ് സംഘടന ലക്ഷ്യമിടുന്നതെന്നു പ്രസിഡന്റ് റോയ്‌കൊടുവത്ത് പറഞ്ഞു.ഐക്യത്തോടെയുള്ള പ്രവർത്തനം സംഘടനയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വൈസ് പ്രസിഡന്റ് മാത്യു നൈനാൻ ട്രഷറർ നെബുകുര്യാക്കോസ് ,ജോയിന്റ് സെക്രട്ടറി സിജു വി ജോർജ്,ജോയിന്റ് ട്രഷറർ പി ടി സെബാസ്റ്യൻ,ട്രഷറർ നെബുകുര്യാക്കോസ് എന്നിവരും സംഘടനയുടെ അടുത്ത വർഷത്തെ പരിപാടികൾ എങ്ങനെയായിരിക്കുമെന്ന് വ്യക്തമായ സൂചന നൽകി .ഐ സി ഇ സി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വം ഉറപ്പാക്കാൻ കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അംഗങ്ങളെ ആഹ്വാനം ചെയ്തു. സെക്രട്ടറി തോമസ് ഈശോ നന്ദി പറഞ്ഞു.