നാല് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ചിക്കാഗോ ക്രൈസ്തവ എപ്പിസ്കോപ്പൽ സഭകളുടെ ഐകവേദിയായ "എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോ ", ഈ വർഷത്തെ കൈസ്ഥാന സമിതിയെ തിരഞ്ഞെടുത്തു.
മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഫെബ്രുവരി 18 നു കൂടിയ ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ 2024/2025 സംയുക്ത യോഗത്തിൽ കൗൺസിൽ പ്രസിഡന്റ് റെവ ഫാദർ സ്കറിയ തേലാപ്പള്ളിൽ കോർ എപ്പസ്കോപ്പയുടെ അഭാവത്തിൽ ,വൈസ് പ്രസിഡന്റ് റവ ജോ വർഗീസ് മലയിൽ അച്ചൻ അധ്യക്ഷത വഹിച്ചു.
മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട് എന്നിവർ രക്ഷാധികാരികൾ ആയിട്ടുള്ള കൗൺസിലിന്റെ പുതിയ നടപ്പ് വർഷത്തേക്ക് താഴെ പറയുന്ന അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് : റവ. ഫാ . തോമസ് മാത്യു, (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ചർച്ച്)
വൈസ് പ്രസിഡന്റ് റവ .ബിജു യോഹന്നാൻ (ചിക്കാഗോ മാർ തോമാ ചർച്ച്)
സെക്രട്ടറി: അച്ചൻകുഞ്ഞ് മാത്യു (ചിക്കാഗോ മാർ തോമാ ചർച്ച്)
ജോയിന്റ് സെക്രട്ടറി : ബെഞ്ചമിൻ തോമസ് (സെന്റ് മേരീസ് മലങ്കര കാതലിക് ചർച്ച്)
ട്രഷറർ : ജോർജ് മാത്യൂ (സെന്റ് പീറ്റേഴ്സ് ജേക്കബൈറ്റ് സിറിയൻ ചർച്ച്)
ജോയിന്റ് ട്രഷറർ : സിനിൽ ഫിലിപ്പ് (സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്)
വിമൻസ് ഫോറം കൺവീനർ: ജോയ്‌സ് ചെറിയാൻ (സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രൽ)
യൂത്ത് ഫോറം ചെയര്മാന് റവ. ജോ വർഗീസ് മലയിൽ (സി എസ് ഐ ക്രൈസ്റ്റ് ചർച്ച്)
യൂത്ത് ഫോറം കൺവീനർ :റോഡ്‌നി സൈമൺ (സെന്റ് മേരീസ് ക്നാനായ ചർച്ച്)
ഓഡിറ്റർ : ആന്റോ കവലയ്‌ക്കൽ (സിറോ മലബാർ കത്തീഡ്രൽ)
മീഡിയ & പബ്ലിസിറ്റി: സാം തോമസ് (സി എസ് ഐ കോൺഗ്രിഗേഷൻ)
മീഡിയ & പബ്ലിസിറ്റി: ജോൺസൻ വള്ളിയിൽ (സെന്റ് തോമസ് മാർ തോമാ ചർച്ച്)
കഴിഞ്ഞ വർഷത്തെ പ്രോഗാമുകൾ വിശകലം ചെയ്തതിനുശേഷം സെക്രട്ടറി ശ്രീ പ്രേംജിത് വില്യംസ് 2024 ലെ വാർഷിക റിപ്പോർട്ട്, ട്രെഷറര് ശ്രീ ജേക്കബ് ജോർജ് കണക്കുകൾ അവതരിപ്പിക്കുകയും കൗൺസിലിന്റെ അംഗീകാരം നേടുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വർഷകാലം കൗൺസിലിന്റെ പ്രോഗ്രാമുകൾക്കു വിജയകരമായി ചുക്കാൻ പിടിച്ച പ്രേംജിത് നെ പ്രതേകം അനുമോദിക്കുകയും മറ്റു സ്ഥാനങ്ങൾ അലങ്കരിച്ച ഏവരെയും കൌൺസിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .
നിയുക്ത പ്രസിഡന്റ് പുതു വർഷത്തെ കൗണ്സിലിന്റെ കർമ്മ പരിപാടികൾക്ക് ഏവരുടെയും സാന്നിധ്യ സഹകരങ്ങൾ അഭ്യർത്ഥിച്ചു. പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം മീറ്റിംഗ് അവസാനിച്ചു.
Rev. Fr. Thomas Mathew, President
Rev. Biju Yohannan, Vice President
Mr. Achenkunju Mathew, Secretary
Mr. Benjamin Thomas, Jnt Secretary
Mr. George Mathew, Treasurer
Mrs. Sinil Philip, Jnt Treasurer
Ecumenical 2025 Committee