തൃശൂർ രാഗം പോലെയുള്ള വൻ കപ്പാസിറ്റി തീയറ്റർ പോലും നിറഞ്ഞു കവിയുന്നു.തിരുവനന്തപുരത്ത് ഏരീസ് പ്ലക്സിൽ രാവിലെ 8 മണിക്ക് ഷോ add ആവുന്നു.അങ്ങ് ബാംഗ്ലൂരിലും ചെന്നെെയിലും പോലും പടം ഫുള്ളാവുന്നു.
ദേവദൂതനെ കുറിച്ച് വീണ്ടും വീണ്ടും എഴുതുന്നത് അത്രയധികം സന്തോഷമുള്ളതുകൊണ്ടാണ്.ഇരുപത്തി നാല് വർഷങ്ങൾക്ക് മുൻപ് തിരുവന്തപുരം അജന്തയിൽ FDFS കാണുമ്പോൾ അന്നോളം ഞാൻ കണ്ട ലാലേട്ടൻ സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.അത്രയ്ക്ക് electrifying experience ആയിരുന്നു പടം തുടങ്ങുന്നതിന് മുൻപ് തീയറ്ററിനകത്ത് .പടം കണ്ടു കൊണ്ടിരുന്നപ്പോൾ ഇത് ലാലേട്ടൻ്റെ ഏറ്റവും വലിയ ഹിറ്റായി മാറും എന്നൊക്കെയാണ് ഞാൻ കരുതിയത്.
പക്ഷേ തീയറ്റർ വിട്ട് പുറത്തിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.ഫുൾ നെഗറ്റീവ്..ഒറ്റ ദിവസം കൊണ്ട് പടം വീണു.ലാലേട്ടൻ്റെ ഏറ്റവും വലിയ വിജയമാകും എന്ന് ഞാൻ കരുതിയ പടം അന്നത്തെ കാലത്തെ ലാലേട്ടൻ്റെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി.
ഇഷ്ടപ്പെടുന്ന സിനിമകൾ വിജയിച്ചു കാണണമെന്നാഗ്രഹിക്കുന്ന എന്നിലെ പ്രേക്ഷകന് ഈ പരാജയം ഒരു painful experience ആയിരുന്നു.
അതേ ദേവദൂതൻ 24 വർഷങ്ങൾക്കിപ്പുറം റീ റിലീസ് ചെയ്യുമ്പോൾ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
മിക്ക സ്ഥലങ്ങളിലും ഹൗസ് ഫുൾ'
തൃശൂർ രാഗം പോലെയുള്ള വൻ കപ്പാസിറ്റി തീയറ്റർ പോലും നിറഞ്ഞു കവിയുന്നു.തിരുവനന്തപുരത്ത് ഏരീസ് പ്ലക്സിൽ രാവിലെ 8 മണിക്ക് ഷോ add ആവുന്നു.അങ്ങ് ബാംഗ്ലൂരിലും ചെന്നെെയിലും പോലും പടം ഫുള്ളാവുന്നു.രണ്ടാം ദിവസം തന്നെ കൂടുതൽ സെൻ്ററുകളും കൂടുതൽ ഷോസും add ആവുന്നു.പടം നല്ലതാണെങ്കിൽ നാളെത്ര കഴിഞ്ഞായാലും അത് അംഗീകരിക്കപ്പെടും.അർഹിച്ച തീയറ്റർ വിജയത്തിലേക്ക് ദേവദൂതൻ നടന്നടുക്കുകയാണ്.
ആ magical theaterical experience അനുഭവിക്കാൻ നമ്മൾ പ്രേക്ഷകർക്കും ഒരിക്കൽ കൂടി തീയറ്ററിലേക്ക് കയറാം..