കണ്ണനെ കാണേണം
കാർമ്മുകിൽ വർണ്ണനെ
കാണേണം.
മഞ്ഞണിശോഭയിൽ തിളങ്ങും
കാർ- വർണ്ണനെ കാണേണം.
പീലിച്ചുരുൾമുടിയിൽ
തിരുകും.
പീലിയായ് മാറേണം
ഓടക്കുഴലൂതും ചുണ്ടിലെ
നാദമായ് തീരേണം.
കണ്ണനെ കാണേണം
കാർമ്മുകിൽ വർണ്ണനെ
കാണേണം.
മഞ്ഞണിശോഭയിൽ തിളങ്ങും
വർണ്ണനെ കാണേണം.
മേടപ്പുലരി നാളിൽ
കൊന്നപ്പൂവുകൾ ചൂടേണം
മഞ്ഞത്തുകിലു ചാർത്തീ
മന താരിൽ നിറയേണം.
കണ്ണനെ കാണേണം
കാർമ്മുകിൽ വർണ്ണനെ
കാണേണം.
മഞ്ഞണിശോഭയിൽ തിളങ്ങും
വർണ്ണനെ കാണേണം.
സ്വർണ്ണനാണ്യങ്ങളും
കായ്ഫല ധാന്യപ്പൊരുളുകളും
കണിയായ് ഒരുക്കീടാം
കണ്ണാ!
ചിരി തൂകി വന്നിടേണം.
കണ്ണനെ കാണേണം
കാർമ്മുകിൽ വർണ്ണനെ
കാണേണം.
മഞ്ഞണിശോഭയിൽ തിളങ്ങും
വർണ്ണനെ കാണേണം.
കണികാണും നേരമെന്റെ
കണ്ണിൽ നിറഞ്ഞിടേണം
കൻമഷം നീക്കിയെന്റെ
തുമ്പമകറ്റീടേണം.
കണ്ണനെ കാണേണം
കാർമ്മുകിൽ വർണ്ണനെ
കാണേണം.
മഞ്ഞണിശോഭയിൽ തിളങ്ങും
വർണ്ണനെ കാണേണം.
സോയ നായർ
ഫിലാഡൽഫിയ