ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ മലയാള സിനിമാ "ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF)" എന്ന വിഷയത്തെ കേന്ദ്രീകരിക്കുന്ന രസകരമായ ഒരു കഥയാണ്, ഇന്ത്യയിലും വളരെ വേഗം പ്രചുരപ്രചാരത്തിൽ എത്തിയിരിക്കുന്ന ഈ ആരോഗ്യ സാങ്കേതിക വിഷയത്തിന്റെ നൂലാമാലകളെപ്പറ്റി ഒരു അവബോധവും നൽകുന്ന ഒരു കഥാതന്തു ഈ ചിത്രത്തിനുണ്ട്. (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ലബോറട്ടറിയിൽ ബീജവുമായി അണ്ഡം ബീജസങ്കലനം ചെയ്യുന്ന ഒരു പ്രക്രിയയാണ്. ലോകത്തിലെ ആദ്യത്തെ IVF നടന്നത് 1978 ലാണ്. ജനിച്ച ആദ്യത്തെ വിജയകരമായ കുഞ്ഞിന്റെ പേര് ലൂയിസ് ബ്രൗൺ, അവൾക്ക് ഇന്ന് 44 വയസ്സ്. അവർക്ക് കുട്ടികളും ഉണ്ടായിട്ടുണ്ട്),
കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ഉണ്ണി മുകുന്ദനും നിഖില വിമലും മികച്ച ജോഡികളായി അഭിനയിക്കുന്നു, അവർ കോമഡിയിലും വൈകാരിക രംഗങ്ങളിലും മികവ് പുലർത്തുന്നു. രണ്ടാം പകുതി വൈകാരിക ഘടകങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് കഥയുടെ കാതലായ. ചികിത്സകളുടെ ബിസിനസ്സ് വശവും ആളുകൾ അവയിൽ പണം ചെലവഴിക്കുന്ന രീതിയും പര്യവേക്ഷണം ചെയ്യുന്നു. മാത്രമല്ല,ആധുനിക ചികിത്സകളെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യ വീക്ഷണവും ചിത്രം നൽകുന്നു. IVF സ്പെഷ്യലിസ്റ്റായ പുരുഷ നായകനെ നെഗറ്റീവ് ആയി ചിത്രീകരിച്ചിട്ടില്ല, ഇത് നിർമ്മാതാക്കൾ സമർത്ഥമായി തിരഞ്ഞെടുത്തതാണ്. സിനിമയുടെ വൈകാരിക നിമിഷങ്ങൾ നാടകീയമായിരിക്കാം, പക്ഷേ അവ അമിതമല്ല, സിനിമയുടെ ഒഴുക്ക് നിലനിർത്തുന്നു. സിനിമയുടെ മൂഡിന് അനുയോജ്യമായ നാല് ഗാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു മികച്ച സൗണ്ട് ട്രാക്ക് സാം സി.എസ് നൽകുന്നു. അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണവും, അതിന് യോജ്യമായ മനോഹരമായ ഷോട്ടുകൾ പ്രധാനമായും കൊച്ചിയിൽ ചിത്രീകരിച്ചതിനാൽ ആസ്വാദ്യത ഏറുന്നു.
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രത്തിൽ കോമഡി ഒക്കെ വര്‍ക്ക് ആയിട്ടുണ്ട്. ഉണ്ണി മുകുന്ദനും നിഖിലാ വിമലും ചിത്രത്തില്‍ മികച്ച കോമ്പിനേഷനാണ് എന്നു പ്രത്യേകം അഭിപ്രായപ്പെടുന്നു. ഈ ജോഡികളുടെ പ്രണയവും സംഭാഷണശൈലിയും ഈ സിനിമയിലെ ഒരു പ്രധാന ഹൈലൈറ്റാണ്. അവരുടെ തുറന്നുള്ള സംസാര രീതിയും, ഭാര്യയുടെ പോസീറ്റീവ് ആറ്റിറ്റിയൂഡ്കളും, ഡോക്ടറുടെ ആശങ്കാകുലമായ ജീവിത ചര്യയിൽ എത്ര മാറ്റങ്ങൾക്കു വഴി തെളിക്കുമെന്നും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അനീഷ് അൻവറിന്റെ സക്കറിയയുടെ ഗർബിണികൾ (2013) എന്ന പടത്തിൽ, ലാൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ വേഷം അവതരിപ്പിച്ചതായിരുന്നു. എന്നിരുന്നാലും, ആയുഷ്മാൻ ഖുറാന അഭിനയിച്ച ബോളിവുഡ് ചിത്രമായ ഡോ. ജി (2021) യുമായി ഈ സിനിമയ്ക്ക് കൂടുതൽ സാമ്യമുണ്ട്, പ്രത്യേകിച്ച് അതിന്റെ ഹാസ്യ ഘടകങ്ങൾ. കാരണം അർജുൻ ബാലകൃഷ്ണൻ (ഉണ്ണി മുകുന്ദൻ) ഒരു പുരുഷ ഗൈനക്കോളജിസ്റ്റാണ്, അദ്ദേഹം തന്റെ കരിയറിനോടുള്ള അഭിനിവേശം കാരണം വിജയകരമായ ഐവിഎഫ് സ്പെഷ്യലിസ്റ്റായി മാറി. തന്റെ വകുപ്പിലെ ഏക പുരുഷ വിദ്യാർത്ഥിയായി അർജുൻ ഗൈനക്കോളജി സ്പെഷ്യലൈസേഷനിൽ ചേരുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്, ഇത് കോമഡി രംഗങ്ങളിലേക്ക് നയിക്കുന്നു പുരുഷ ഐവിഎഫ് സ്പെഷ്യലിസ്റ്റിനെക്കുറിച്ചുള്ള ആസ്വാദ്യകരമായ ഒരു ഡ്രാമ എന്നതിനേക്കാൾ, ഐവിഎഫ് ചികിത്സയുടെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു ഫീൽ-ഗുഡ് എന്റർടെയ്നറാണ് ഗെറ്റ് സെറ്റ് ബേബി. ഡോക്ടർ എത്ര സത്യസന്ധമായി പ്രവർത്തിച്ചാലും, പ്രസവത്തിൽ കുട്ടിയെയോ മാതാവിനേയോ ആരെങ്കിലും ഒരാളെ രക്ഷിക്കേണ്ട അതി ദുര്‍ഘടമായ സാഹചര്യം വന്നുചേർന്നേക്കാം. പക്ഷേ, അത് പിഴവാക്കി ചിത്രീകരിച്ചുകൊണ്ട്, ഡോക്ടറെയും ഹോസ്പിറ്റലിനെയും താറടിക്കാനുള്ള അവസരം കാത്തുനിൽക്കുന്നവർ തൊട്ടടുത്തുണ്ട് എന്നത്, ഡോക്ടറുടെ ഒരു ഭീതിയാണ്. വലിയ വീടുകൾ കെട്ടിക്കൊടുക്കുന്ന ആശാരിമാർക്കു സ്വന്തമായി ഒരു വീട് ഉണ്ടാക്കാനുള്ള പരാജയം, പുരുഷ ഗൈനക്കോളജിസ്റ്റിനും തന്റെ വിഷയത്തിൽ ബാധകമായേക്കാം- അതുകൊണ്ട് സ്വല്പം തമാശയ്ക്കുവേണ്ടി കണ്ടിരിക്കാം ഗെറ്റ് സെറ്റ് ബേബി!
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്