രണ്ട് ദിവസം മുൻപ് പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ. രാജസേനൻ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ വച്ച് ശ്രീ. അനിൽ കരുംകുളം എഴുതിയ" ഇരുമുഖം " എന്ന ഒരു ഡീറ്റെക്റ്റീവ് നോവൽ .ഡോ. ഏഴുമറ്റൂർ രാജ രാജ വർമ്മയ്ക്ക് നൽകി ഞാൻ പ്രകാശനം ചെയ്തു. വളരെ നല്ല ഒരു പുസ്തകം എന്ന് മാത്രമല്ല ഞാൻ വായിച്ചപ്പോൾ ആ നോവൽ എന്നെ കുറെയൊക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നതാണ്..ഒരു സ്ത്രീ കുറ്റവാളിയുടെ കഥയാണ് നോവലിസ്റ്റ് വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്..
രണ്ട് ദിവസം മുൻപ് പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ. രാജസേനൻ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ വച്ച് ശ്രീ. അനിൽ കരുംകുളം എഴുതിയ" ഇരുമുഖം " എന്ന ഒരു ഡീറ്റെക്റ്റീവ് നോവൽ .ഡോ. ഏഴുമറ്റൂർ രാജ രാജ വർമ്മയ്ക്ക് നൽകി ഞാൻ പ്രകാശനം ചെയ്തു.
വളരെ നല്ല ഒരു പുസ്തകം എന്ന് മാത്രമല്ല ഞാൻ വായിച്ചപ്പോൾ ആ നോവൽ എന്നെ കുറെയൊക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നതാണ്..ഒരു സ്ത്രീ കുറ്റവാളിയുടെ കഥയാണ് നോവലിസ്റ്റ് വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്..
ഒരു വീട്ടിൽ വളരെ ചെറിയ പ്രായത്തിൽ വീട്ടു ജോലിക്കാരിയായി നിന്നിട്ട് വയസ്സായ ഒരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും പണത്തിനുവേണ്ടി കൊന്ന് വയനാട്ടിലേയ്ക്ക് കടന്നു കളഞ്ഞ ആ സ്ത്രീയെ കേരള പോലീസ് 32 വർഷം ആയിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..അമേരിക്കയിലായിരുന്ന ഏക മകൻ അവിടുത്തെ ജോലി മതിയാക്കി നാട്ടിൽ വന്നപ്പോൾ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പുനരന്വേഷണത്തിന് ഉത്തരവ് സമ്പാദിക്കുന്നതിലൂടെ കേരള പോലീസ് വീണ്ടും അന്വേഷിച്ച് ആ സ്ത്രീയെ കണ്ടു പിടിക്കുകയും ചെയ്യുന്നു ..അപ്പോഴേക്കും അവൾ 4 കൊലപാതകങ്ങൾ ചെയ്ത ഒരു കൊടും കുറ്റവാളി ആയിക്കഴിഞ്ഞിരുന്നു..
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കഴിയാതിരുന്ന കാലഘട്ടത്തിൽ നടന്ന കൊലപാതകങ്ങൾ ഈ കാലഘട്ടത്തിൽ എങ്ങനെ കണ്ടുപിടിച്ചു എന്നതാണ് വെല്ലുവിളിയായി നോവലിസ്റ്റ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്..അത് വായിച്ചു തന്നെ അറിയേണ്ടതാണ്.. മാത്രമല്ല ഇന്ത്യയിൽ ആദ്യമായി ഒരു സ്ത്രീയെ തൂക്കുലേറ്റുന്നതും ഈ നോവലിന്റെ സവിശേഷതയാണ്...
രസകരമായ ഒരു കാര്യം എന്തെന്നാൽ ഞാൻ DGP ആയിരുന്ന പൂജപ്പുര ജയിലിൽ തന്നെയാണ് നടന്നിരിക്കുന്നതായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.. മാത്രമല്ല ഒരു വിമുക്തഭടനായ നോവലിസ്റ്റ് എങ്ങനെ ഇത്ര കൃത്യമായി ഓരോ സംഭവങ്ങളും എഴുതിയിരിക്കുന്നു എന്നത് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു....ഞാൻ ഈ പുസ്തകം വായിച്ചു..ഒറ്റ വായനയിൽ വായിച്ചു തീർക്കനാവും എന്നതാണ് ഈ നോവലിന്റെ പ്രത്യേകത..നിങ്ങൾ ഈ പുസ്തകം വായിക്കണം എന്നതാണ് എന്റെ അഭിപ്രായം.
നോവലിസ്റ്റ് ശ്രീ. അനിൽ കരുംകുളത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
നോവൽ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോണിൽ ബന്ധപ്പെടുക
9048398833, 7907213054
email - anilkarumkulam@gmail.com