പ്രതീക്ഷിക്കുന്നു കുളിർമഴയെ.. കാത്തിരിക്കുന്നു മണ്ണിന്റെ മക്കൾ. കാത്തിരിപ്പിന് വിരാമമായി കുളിർമഴ പെയ്തെങ്കിൽ
മീനമാസത്തിലെ രവികിരണങ്ങൾ
ചുട്ടുപൊള്ളിക്കുന്നു പ്രകൃതിയെ..
വേനലിൽ ഉരുകിയൊലിക്കും ജീവജാലങ്ങൾ..
കരിഞ്ഞുണങ്ങിയ ജീവിതങ്ങൾ..
വരണ്ടുണങ്ങിയ പാടങ്ങൾ,
അരുവികൾ, പുഴകൾ..
ഒരിറ്റു ദാഹജലത്തിനായി കേഴുന്നു
വാനോളം പറന്ന പറവകൾ,
തളർന്നു വീഴുന്നു ധരിണിയിൽ..
പുല്ലുകൾ ജീവന്റെ പുതുനാമ്പു പരതുന്നു.
നെട്ടോട്ടമോടും മാനും മയിലും നീർച്ചാലുകൾ തേടി..
കാട്ടിലെ ഫലമൂലാദികളെ ആർത്തി പൂണ്ട
നരജന്മങ്ങൾ വെട്ടി പാഴ്മരങ്ങൾ നട്ടതും,
കാട്ടിലെ കൊമ്പനും കടുവയും
നാട്ടിലിറങ്ങി പാവം മനുഷ്യരെ
ചവിട്ടിയരയ്ക്കുന്നതും
സ്വസ്ഥമായുറങ്ങാൻ കൊതിക്കും ജീവിതങ്ങൾ..
പ്രതീക്ഷിക്കുന്നു കുളിർമഴയെ..
കാത്തിരിക്കുന്നു മണ്ണിന്റെ മക്കൾ.
കാത്തിരിപ്പിന് വിരാമമായി
കുളിർമഴ പെയ്തെങ്കിൽ....
ശ്രീജ.വി.എസ്