സംസ്ഥാനത്തെ ലഹരിവ്യാപനം പിടിച്ചുകെട്ടാൻ എക്സൈസ് തുടങ്ങിവച്ച ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി ആറുപേർ. ഇവരിൽ അഞ്ചും 25 വയസു പോലും തികയാത്തവർ. കണ്ണൂർ ആനപ്പന്തിയിൽ രണ്ടു കേസിലായി 2.9 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കൽപറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് 6.25 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ കുടുങ്ങിയത്.
കരിക്കോട്ടക്കരി സ്വദേശികളായ പ്രണവ് പ്രഭാതൻ (22), അബിൻ റോയ് (22) എന്നിവരാണ് 1.6 ഗ്രാം ലഹരിയുമായി കണ്ണൂരിൽ അറസ്റ്റിലായത്. 1.289 ഗ്രാം എംഡിഎംഎയുമായി ശമിൽ കെ എസ് (36 വയസ്) എന്നയാളെ ഇരിട്ടിയിൽ നിന്നും പിടികൂടി. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് കൽപറ്റയിൽ പിടിയിലായത്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഗ്രേഡ് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വി എ ഉമ്മർ, പ്രിവന്‍റീവ് ഓഫീസർ കെ എം ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി സി സജിത്ത്, കെ കെ വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ വി സൂര്യ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൽ എ അജീബ് ലബ്ബയുടെ നേതൃത്വത്തിലായിരുന്നു ഇരിട്ടിയിലെ പരിശോധന. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി കെ കെ, പ്രിവന്റീവ് ഓഫീസർമാരായ സി എം ജെയിംസ്, സനലേഷ് ടി, അനിൽകുമാർ വി കെ, ഹണി സി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ്, സന്ദീപ് ജി, അഖിൽ പിജി, രാഗിൽ കെ, ജോർജ് കെ ടി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.