കാസര്‍കോട് നിന്ന് ഒരുമാസത്തോളം മുൻപ് കാണാതായ പെണകുട്ടിയെ വീടിന് സമീപത്തെ അക്കേഷ്യാ തോട്ടത്തിൽ തൂങ്ങിമരിച്ച നിലിൽ കണ്ടെത്തി. ഇതിനൊപ്പം കാണാതായെന്ന് കരുതുന്ന പ്രദീപ് എന്നയാളുടെ മൃതദേഹവും ഇതേ മരത്തിൽ കണ്ടെത്തി. ഇയാൾക്ക് 42 വയസുണ്ട്. ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നൽകിയത്.
പ്രദീപിനെതിരെ ആരോപണം ഉന്നയിച്ച് ശ്രേയയുടെ മാതാപിതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ രണ്ടുപേരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് കണ്ടെത്തിയിരിക്കുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേ സ്ഥലത്ത് വച്ചാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ അക്കേഷ്യ തോട്ടത്തിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ജീർണിച്ച നിലയിലായതിനാൽ പോസ്റ്റുമോർട്ടത്തിലും മരണകാരണം കണ്ടെത്താനാകുമെന്ന് ഉറപ്പില്ല. ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലവും ശേഖരിച്ച ശേഷം വിശദ അന്വേഷണം നടത്തേണ്ടിവരും.