ക്ഷീണിതനായ ആ സഞ്ചാരി വഴിവക്കിലെ വൃക്ഷച്ചുവട്ടിൽ അല്പസമയയം വിശ്രമിക്കാമെന്ന് തീരുമാനിച്ചു. അല്പസമയത്തിനുള്ളിൽ വഴിവക്കിൽ ആയിരുന്നിട്ടുപോലും ഉറക്കം തന്റെ കൺപോളകളെ ചേർത്തുപിടിച്ചു. നിദ്രയിൽ നിന്നും ഞെട്ടിയുണർന്ന സഞ്ചാരി തന്റെ സമീപത്തു എന്തൊക്ക യോ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ചിലരെക്കണ്ടു. അവരുടെ പണിയായുധങ്ങളുടെ ശബ്ദമാണ് തന്റെ ഉറക്കത്തിന് തടസ്സങ്ങളായത്. അവർ എന്താണ് ചെയ്യുന്നത് എന്നറിയുവാനുള്ള ജിജ്ഞാസ സഞ്ചാരിയെ അവരുടെ അടുക്കലേക്കു ആനയിച്ചു. അവരിൽ ഒരുവനോട് താൻ ചോ ദിച്ചു സ്നേഹിതാ, നിങ്ങൾ എന്താണിവിടെ ചെയുന്നത്? തന്റെ മറുപടി ശ്രെദ്ധേയമാണ് "ഞാനൊരു നൂറു ഡോളർ ഉണ്ടാക്കുവാനുള്ള തത്രപ്പാടിലാ ണ് " തന്റെ ചോദ്യത്തിനുള്ള മറുപടിയല്ലെങ്കിലും അയാളുടെ മനോഭാവവും ലക്ഷ്യവും സഞ്ചാരിക്ക് മനസ്സിലായി. അടുത്തവന്റെ അടുക്കലെത്തി ചോദ്യം ആവർത്തിച്ച്, തന്റെ മറുപടി കേൾക്കു " നിങ്ങൾ കണ്ടില്ലേ ഞാനീ പാറകളെ കീറി മുറിക്കുകയാണ്, എന്റെ കഷ്ടപാടുകൾ എന്നുതീരുമോ". ഇവിടേയും ഉത്തരം കൃത്യമല്ലെങ്കിലും തന്റെ മനോഭാവം കൃത്യമാണ്. മൂന്നാമത് ഒരാളെ കൂടി സഞ്ചാരി സമീപിച്ചു. ചോദ്യം ആവർത്തിച്ച്, സ്നേഹിതാ താങ്കൾ എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് ? മറുപടി വളരെ കൃത്യമാണ്."ഞങ്ങൾ ഇവിടെ മനോഹരമായ ഒരു ദേവാലയം നിർമ്മിക്കുവാ നുള്ള ബദ്ധപ്പാടിലാണ്" മൂന്നാമന്റെ ഉത്തരം തന്റെ സംശയങ്ങൾക്കും നിവാരണം വരുത്തുന്നതുമായിരുന്നു.
ഇവർ ഒരേ യജമാനന്റെ മേൽനോട്ടത്തിൽ അദ്ധ്വാനിക്കുന്നവർ തന്നെ. ലക്ഷ്യവും ഒന്നുതന്നെ. എന്നാൽ മൂവരുടേയും മനോഭാവങ്ങൾ വ്യത്യ സ്തമാണ്. ഒന്നാമന്റെ ഉള്ളിൽ കടന്നുകൂടിയിരിക്കുന്നതു ദ്രവ്യാശയാണ്. ഏതിനെയും പണത്തിന്റെ മറവിലാണ് പലരും കാണുന്നത്. "ജനസേ വനം" ചെയ്യാൻ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് കസ്സേര അട്ടിമറിയിയിൽ കൂടി അടിച്ചുമാറ്റുന്നവരിൽ അനേകരും സേവനം അവിഹിതമായി ധനസമ്പാദന ത്തിനുള്ള കുറുക്കു വഴിയായിട്ടല്ലേ കൊണ്ടുനടക്കുന്നത്?അതുകൊണ്ടല്ലേ "ബിനാമികൾ" എന്ന അവിഹിത സന്തതികൾ പെരുകു ന്നത്? "ഈ ലോകവും അതിന്റെ മോഹങ്ങളും നശിച്ച് പോകും" എന്ന് വാതോരാതെ പ്രസംഗിക്കുന്ന പ്രഭാഷകപുങ്കവൻ പോലും സത്യവിരുദ്ധമായി ഗേഹസ്സിയെ പ്പോലെ ദ്രവ്യശേഖരണം നടത്തിയനന്തരം പാവത്താനെപ്പോലെ പടഞ്ഞിരുന്നു പാട്ടുപാടുമ്പോൾ താനറിയാതെ നാണയത്തുട്ടുകൾ തന്റെ അടുക്കൽ വന്നുകൊള്ളുമെന്നുള്ളനുഭവം തന്റെ ഉള്ളിലെ ദ്രവ്യാർത്തിക്ക് "മിറക്കിൾ ഗ്രോ" ഇട്ടുകൊടുക്കുകയാണ്.
ചിലരാകട്ടെ അവരനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നും പൊടിപ്പും തൊങ്ങലും വെച്ചുകെട്ടി തോരണങ്ങളെ പോലെ വഴിയോരങ്ങളിൽ വലിച്ചു കെട്ടുന്നവരാണ്. അതിനിടയിൽ ഒരിക്കൽപ്പോലും അവർക്കു ലഭിച്ച നന്മകളെ കുറിച്ച പറയാറേയില്ല. സമൃദ്ധിയിൽ എത്തിയിട്ടും പണ്ടത്തെ ബുദ്ധി മുട്ടുകൾ ഇന്നും വിറ്റുകാശാക്കുന്ന "വേലക്കാർ" വിരളമല്ല. മനോഭാവത്തിൽ തെല്ലുമേ പവിത്രതയില്ല. അർത്ഥസത്യങ്ങളും അസത്യപെരുമാറ്റങ്ങളും അതിശോക്തിപരമായ പ്രസ്താവനകളും പെരുകുന്നതിന്റെ പ്രധാനകാരണം മനോഭാവങ്ങളുടെയും മനസാക്ഷികളുടെയും തകരാറല്ലന്നു ആർക്കു പറയുവാൻ കഴിയും? നമ്മുടെ കഴിഞ്ഞകാലനുഭവങ്ങളെ ഒരിക്കലും മറക്കരുത്. അന്ന് നമുക്ക് നന്മ ചെയ്തവരേയും മറന്നുകൂടാ. അങ്ങനെയെങ്കിൽ നാം ദൈവത്തെയാണ് മഹത്വപ്പെടുത്തുന്നത്. എങ്ങനെയുണ്ട് നമ്മുടെ മനോഭാവം? എന്താണ് നമ്മുടെ ലക്ഷ്യം?
മൂന്നാമന്റെ വാക്കുകൾ എത്രയോ ശ്രദ്ധേയമാണ്. ഒന്നാമൻ പറഞ്ഞ സാമ്പത്തീക പ്രശ്‍നങ്ങളും രണ്ടാമന്റെ കഷ്ടപ്പാടും ഈ മനുഷ്യനുമുണ്ട്. എന്നാൽ തന്റെ മനോഭാവങ്ങളും ഭാവനകളും ലക്ഷ്യങ്ങളും നാളെ പൂർത്തീകരിക്കപ്പെടുന്ന ദേവാലയത്തിന്റെ മനോഹാരിതയെ ഇപ്പോഴേ ദർശിച്ചു കഴിഞ്ഞു. അത് തന്റെ വാക്കുകളിൽപ്പോലും വ്യക്തമാണ്. തന്റെ അടുക്കൽ വരുന്നവരിലും അത് ആശ്വാസമേ വരുത്തുകയുള്ളു. ശ്രേഷ്ഠനായ പൗലോസിന്റെ മനോഭാവങ്ങൾ എന്നും അനുകരണീയമാണ്. തന്റെ വാക്കുകൾ ശ്രെദ്ധിക്കു "സകലവിധത്തിലും കഷ്ടം സഹിക്കുന്നവരെങ്കിലും ഇടുങ്ങിയിരിക്കുന്നില്ല, ബുദ്ധിമുട്ടുന്നവരെങ്കിലും നിരാശപ്പെടുന്നില്ല, ഉപദ്രവം അനുഭവിക്കുന്നവരെങ്കിലും ഉപേഷിക്കപ്പെടുന്നില്ല, വീണുകിടക്കുന്ന വരെങ്കിലും നശിച്ചുപോകുന്നില്ല ......" എത്രയോ അനുകരണീയമായ മനോഭാവം! കാരണം തന്നിൽ വസിക്കുന്നത് ദൈവസാനിദ്ധ്യവും പരിശുദ്ധാന്മ ശക്തിയുമാണ് .
നമ്മുടെ മനോഭാവങ്ങൾ ഉത്കൃഷ്ടമാകണമെങ്കിൽ മനസ്സ് നിർമ്മലമായിരിക്കണം. വികലമായ ചിന്തകളാലുളവാകുന്ന വികാരങ്ങൾ പാപാസ ക്തിയിലേക്കാണ് നമ്മെ എത്തിക്കുന്നത്. കാഞ്ഞിരത്തിൽ നിന്നും ഒരിക്കലും മധുരഫലം ലഭ്യമല്ലല്ലോ. അതുപോലെതന്നെ നാം ദൈവാധിപത്യ ത്തിലല്ലെങ്കിൽ നമ്മുടെ മനോഭാവങ്ങളൊന്നും നിർമ്മലമോ നേരുള്ളതോ ആയിരിക്കുകയില്ല. ആകയാൽ നമുക്കും പ്രാർത്ഥിക്കാം ദൈവമേ നിർമ്മലമായ ഒരു ഹൃദയവും ചഞ്ചല രഹിതവുമായ ആത്മാവിനേയും എനിക്ക് തരേണമേയെന്നു.
പാസ്റ്റർ ജോൺസൺ സഖറിയ