ജോലിക്കു പോകുന്ന പലരുടെയും ആഗ്രഹമാണ് എത്രയും പെട്ടെന്ന് റിട്ടയർ ചെയ്യുക,റിട്ടയർ ചെയ്തുള്ള ജീവിതം എല്ലാവരും കരുതുന്ന മാതിരി പലപ്പോഴും സുഖകരം അല്ല.ട്രമ്പ് തുടങ്ങി വച്ച പണപ്പെരുപ്പം ഏതാണ്ട് നാല് ശതമാനത്തിലായി.ട്രംപിന്റെ സാമ്പത്തിക നയം തന്നെയാണ് ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്നത്.അത് കൊണ്ട് ആര് തിരിച്ചു വന്നാലും പണപ്പെരുപ്പം കുറയാനുള്ള സാധ്യത ഉടനെ കാണുന്നില്ല. എല്ലാ സാധനകൾക്കും വില കുത്തനേ കൂടി,ഇപ്പോൾ റിട്ടയർ ചെയ്യുന്നവർക്ക് മോശം സമയം ആണ്.
ജോലിക്കു പോകുന്ന പലരുടെയും ആഗ്രഹമാണ് എത്രയും പെട്ടെന്ന് റിട്ടയർ ചെയ്യുക,റിട്ടയർ ചെയ്തുള്ള ജീവിതം എല്ലാവരും കരുതുന്ന മാതിരി പലപ്പോഴും സുഖകരം അല്ല.ട്രമ്പ് തുടങ്ങി വച്ച പണപ്പെരുപ്പം ഏതാണ്ട് നാല് ശതമാനത്തിലായി.ട്രംപിന്റെ സാമ്പത്തിക നയം തന്നെയാണ് ഇപ്പോഴത്തെ ഭരണകൂടം ചെയ്യുന്നത്.അത് കൊണ്ട് ആര് തിരിച്ചു വന്നാലും പണപ്പെരുപ്പം കുറയാനുള്ള സാധ്യത ഉടനെ കാണുന്നില്ല. എല്ലാ സാധനകൾക്കും വില കുത്തനേ കൂടി,ഇപ്പോൾ റിട്ടയർ ചെയ്യുന്നവർക്ക് മോശം സമയം ആണ്.
അമേരിക്കയിൽ അമ്പതു ശതമാനം ആൾക്കാർക്കും കാര്യമായ റിട്ടയർ മെന്റ് ഫണ്ടില്ല, മിക്കവരും തിരിച്ചു ജോലിക്കു വരുന്നത് കാണാം.റിട്ടയർ ചെയ്യാൻ ഒരുങ്ങുന്നവർ നോക്കുന്നത് പെൻഷൻ അഥവാ 401k പ്ലാൻ ആണ്, പലരും പ്രതീക്ഷിക്കുന്ന തുക അതിൽ ഉണ്ടായി എന്ന് വരില്ല. ഒരു ലക്ഷം വാർഷിക വരുമാനം ഉള്ള ആൾ ഇരുപതു വര്ഷം ജോലി ചെയ്തു കഴിയുമ്പോൾ കുറഞ്ഞത് അര മില്യൺ എങ്കിലും റിട്ടയർമെന്റ് പദ്ധതിയിൽ വേണം. ഇതിനായി കുറഞ്ഞത് മുപ്പതു വയസിലെങ്കിലും റിട്ടയർമെന്റ് പ്ലാനിൽ ചേരണം.എല്ലാ അഞ്ചു വർഷം കൂടുമ്പോൾ മോശപ്പെട്ട ഫണ്ടുകളിൽ നിന്ന് പൈസ മാറ്റി പുരോഗതി ഉള്ള ഫണ്ടുകളിൽ നിക്ഷേപിക്കുക.സോഷ്യൽ സെക്യൂരിറ്റിയിൽ നിന്നുള്ള വരുമാനം ഏകദേശം മൂവ്വായിരത്തിനു താഴെ ആയിരിക്കും.മറ്റു വരുമാനം ഒന്നും ഇല്ലെങ്കിൽ സോഷ്യൽ സെക്യൂരിറ്റിയെ മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റില്ല.
റിട്ടയർ ചെയ്തു വരുന്നവരെ കാത്തു നില്കുന്നത് രോഗങ്ങളാണ്, ആരോഗ്യം കുറയുമ്പോൾ രോഗങ്ങൾ ഒന്നിന് ഒന്നായി ആക്രമിക്കാൻ തുടങ്ങും. മെഡിക്കെയെർ എല്ലാ മെഡിക്കൽ ട്രീറ്റ്മെന്റും കവർ ചെയ്യില്ല, പിന്നെ വാർഷിക ചെലവ് പരിമിതി ഉണ്ട്, അതിനായി വേറെ പ്രീമിയം കൊടുത്തു പാർട്ട് ബി എടുക്കണം.കൂടാതെ മെഡിക്കയർ കിട്ടണമെങ്കിൽ അറുപത്തി അഞ്ചു വയസ്സ് വരെ കാത്തു നിൽക്കണം.ചില കണക്കും പ്രകാരം ആരോഗ്യവാനായ വ്യക്തി ജോലി നിർത്തി, ഇരുപതു വര്ഷം വരെ ഉള്ള ആശുപത്രി ചെലവ് ഏകദേശം ഒന്നര ലക്ഷം ഡോളറാണ്.
ചികിത്സയ്ക്കായി വിദേശത്തു ചിലർ പോകാറുണ്ട്,അത് പലപ്പോഴും അത് വിന ആയി വരും. കിഡ്നി അണുബാധക്കു കേരളത്തിലെ മെഡ്‌സിറ്റി ആശുപത്രിയിൽ പോയ ഒരു രോഗിയെ അറിയാം,ഒരു ആഴ്ച കിടന്നതിനു ഒരു ലക്ഷത്തിൽ കൂടുതൽ ചിലവായി. മാത്രവും അല്ല, രോഗത്തിന് വലിയ കുറവും ഇല്ല. രോഗിയെ വലിയ ആശുപത്രിയിൽ നിന്ന് മാറ്റി ചെറിയ ആശുപത്രിയിലേക്ക് എത്തിച്ചു.ഭാഗ്യത്തിന് നല്ല ചികിത്സ കിട്ടിയത് കൊണ്ട് രോഗി സുഖപെട്ടു. പ്രവാസികളായ രോഗികളിൽ നിന്ന് പണം വാരാനാണ് നാട്ടിലെ പല ആശുപത്രികളുടെയും ലക്‌ഷ്യം, അതിനായി എല്ലാവിധ ടെസ്റ്റുകളും നടത്തും.വിശ്രമം ജീവിതം നാട്ടിൽ ചിലവഴിക്കാനായി പോകുന്നത് വളരെ ആലോചിച്ചു എടുക്കേണ്ട തീരുമാനം ആണ്.
ഏതു പ്രായത്തിൽ ജോലിയിൽ നിന്ന് വിരമിക്കണം എന്നത് പലരും ചോദിച്ചു കേൾക്കാറുണ്ട്. ഇത് ഓരോ വ്യക്തിയുടെയും ജീവിത രീതിയെ ആശ്രയിച്ചു ഇരിക്കും.ജീവിതം ആസ്വദിക്കാനുള്ള അവസാനത്തെ അവസരം എന്ന് കരുതുക.ആയിരത്തി തൊള്ളായിരത്തി അറുപതിനു ശേഷം ജനിച്ചവരുടെ റിട്ടയർമെന്റ് പ്രായം ഗവണ്മെന്റ് നിയമ പ്രകാരം അറുപത്തി ഏഴു വയസ്സാണ്.
സാമ്പത്തിക ഭദ്രതയും, ഇൻഷുറൻസും,മറ്റു കട ബാധ്യത ഒന്നും ഇല്ലെങ്കിൽ അറുപത്തി രണ്ടു വയസ്സ് ആയിരിക്കും നല്ലത് . കോവിഡ് വന്നതിനു ശേഷം പലരും നേരെത്തെ റിട്ടയർ ചെയ്യുന്ന ട്രെൻഡ് ആണ് ഇപ്പോൾ കാണുന്നത്. എല്ലാവര്ക്കും അനുയോജ്യമായത് അറുപത്തി അഞ്ചു വയസ്സ് ആണ്. ഇതിനു മുമ്പായി അമ്പതു വയസ്സിൽ എങ്കിലും റിട്ടയർമെന്റ് ഉള്ള ഒരുക്കം തുടങ്ങണം. അടുത്ത കാലത്തു നടന്ന സർവ്വേ പ്രകാരം, അൻപത്തിഅഞ്ചു ശതമാനം ആൾക്കാർക്കും അറുപത്തി രണ്ടു വയസിൽ ജോലിയിൽ നിന്ന് വിരമിക്കാനാണ് ആഗ്രഹം.
ആദ്യമായി റിട്ടയർ ഫണ്ടിൽ കുറഞ്ഞത് പത്തു ശതമാനം എങ്കിലും നിക്ഷേപിക്കുക.സാധാരണ എൺപതു ഇരുപതു നിയമം പാലിക്കുന്നതാണ് ആണ് നല്ലതു, അതായതു വാർഷിക വരുമാനത്തിന്റെ ഇരുപതു ശതമാനം റിട്ടയർമെന്റ് വേണ്ടി നിക്ഷേപിക്കുക.റിട്ടയർ മെന്റ് കാലത്തു കൂടുതൽ വരുമാനം സാധ്യത ഉണ്ടെങ്കിൽ റോത് ഐ ആർ എ ആയിരിക്കും നല്ലത്.കുറെ പണം മറ്റു പദ്ധതികളിൽ നിക്ഷേപിക്കുക, ഉദാഹരണത്തിന് സ്റ്റോക്ക് മാർക്കറ്റ്,മറ്റുള്ള ബിസിനസ്,റിയൽഎസ്റ്റേറ്റ്. കൂടാതെ അനാവശ്യമായ കട ബാധ്യതകൾ ഒഴിവാക്കുക.പ്രായം ആകുമ്പോൾ മക്കളെയോ,ബന്ധുക്കളെയോ ആശ്രയിച്ചു ജീവിക്കാം എന്ന് ഒരിക്കലും കരുതരുത്.
ഷാജി പഴൂപറമ്പിൽ