LITERATURE

സ്മൃതി പഥങ്ങളുടെ ഭൂപടത്തിലൂടെ ഒരു യാത്ര

Blog Image
"നമുക്ക് ഓർമ്മകൾ ഉളളടിത്തോളം കാലം ഇന്നലെകൾ നിലനിൽക്കും.നമുക്ക് പ്രതീക്ഷകൾ ഉള്ളടിത്തോളം കാലം നാളെകൾ കാത്തിരിക്കും " അത്തരത്തിൽ ആഴമേറിയ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് ശ്രീ. ആദർശ് വി.ജിയുടെ നോവലായ "സ്മ്യതി പഥങ്ങളുടെ ഭൂപടം".ചെറുതും വലുതുമായ നിരവധി കൈവഴികൾ കടന്ന് പോകുന്ന ഭൂപടം കണക്കെ സച്ചി മാഷിന്റെ ഓർമ്മകളും യാത്ര തുടരുന്നു.

"നമുക്ക് ഓർമ്മകൾ ഉളളടിത്തോളം കാലം ഇന്നലെകൾ നിലനിൽക്കും.നമുക്ക് പ്രതീക്ഷകൾ ഉള്ളടിത്തോളം കാലം നാളെകൾ കാത്തിരിക്കും "
അത്തരത്തിൽ ആഴമേറിയ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് ശ്രീ. ആദർശ് വി.ജിയുടെ നോവലായ "സ്മ്യതി പഥങ്ങളുടെ ഭൂപടം".ചെറുതും വലുതുമായ നിരവധി കൈവഴികൾ കടന്ന് പോകുന്ന ഭൂപടം കണക്കെ സച്ചി മാഷിന്റെ ഓർമ്മകളും യാത്ര തുടരുന്നു.
ബാല്യകാലത്തിൽ അന്നയോട് മൊട്ടിട്ട പ്രണയം അതിസാഹസികമായി ജീവിതത്തോട് ചേർത്ത് വെച്ചപ്പോഴും അത് ഒരു ഓർമ്മയായി മാറുമെന്ന് സച്ചി കരുതിയിരുന്നില്ല.  മരണം കാർന്നു തിന്ന അന്നയുടെ  ഓർമ്മകൾ തേടി സച്ചി വീണ്ടും ആദിവാസി ഊരിലേക്ക് ജീവിതം പറിച്ചു നടണമെങ്കിൽ അതിന് ഒരു ഉത്തരം മാത്രമെ ഉള്ളു.സച്ചിയുടെ ജീവിതം അന്നക്ക് വേണ്ടി മാത്രമായിരുന്നു.. ഇടക്ക് എപ്പഴോ സച്ചി മാഷിന്റെ ജീവിതത്തിൽ കടന്നു വന്ന വേണി ഒരർത്ഥത്തിൽ ഒരു ആത്മാർത്ഥ സുഹൃത്തിന് അപ്പുറം  ഒരു ഭാര്യയുടെയോ കാമുകിയുടെയോ രീതിയിലെക്ക് എത്തപ്പെട്ടതെ പോകുന്നത് ആ അനശ്വരമായ പ്രണയമാണ് .
 ആദിവാസി  ഊരിലെ സച്ചിയുടെ ജീവിത അനുഭവങ്ങളിലൂടെ ഊരിലെ ജീവിതങ്ങളിലേക്ക്  സമൂഹിക ശ്രദ്ധ തേടുകയാണ് എഴുത്തുകാരൻ.പ്രക്യതി സൗന്ദര്യം കൊണ്ടും ജൈവ വൈവിധ്യമാർന്ന ഭൂമിയാണെങ്കിലും അനിശ്ചിതത്വ മായിരുന്നു പലപ്പോഴും അവിടെയുള്ള ജീവിതം.വനജീവികളുടെയും, പ്രകൃതി ക്ഷോഭങ്ങൾക്കിടയിൽ പെട്ട് ജീവൻ ഏത് നിമിഷവും നഷ്ടമായേക്കാം എന്ന അവസ്ഥ.ഓരോ ഇലക്ഷൻ വരുമ്പോഴും അഞ്ചുകുടി ഊരിന് വികസനം എന്ന് വാനോളം പുകഴ്ത്തി വോട്ട് മേടിക്കുന്ന പ്രാദേശിക നേതാവായ ദിവാകരനിലൂടെ വോട്ടിന് വേണ്ടി മാത്രം വാഗ്ദാനം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ യഥാർത്ഥ മുഖം വിളിച്ചോതുന്നു.സമൂഹിക പ്രതിബദ്ധത ഇല്ലാത്ത രാഷ്ട്രീയ മൂല്ല്യചുതികളെ എത്ര മനോഹരമായിട്ടാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.. ഊരുകളിലെ വിദ്യാഭ്യാസ രംഗത്തിലേക്കും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും സമൂഹിക ശ്രദ്ധ തിരിയേണ്ടതാകുന്നു. വികസനോന്മുഖമല്ലാത്തതിനാൽ അവിടേക്ക് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം കിട്ടിയാലും ആരും വരാൻ തയ്യാറാകാതെ ഒഴിഞ്ഞ ഇരിപ്പിടങ്ങളായി അത് തുടർന്ന് പോകുന്ന കാഴ്ചകൾ ഏറെ ശോചനീയവും യാഥ്യാർത്ഥൃവുമാകുന്നു.

ഈ നോവലിൽ  എന്നിൽ ആഴത്തിൽ   സ്വാധീനിച്ച വരികൾ കൂടി ചേർക്കുന്നു "ഒരു പ്രതിഫലവും ആഗ്രഹിക്കാത്ത,പഴകിയ നന്മകൾ കുത്തി നിറച്ചു നമ്മളോട് വെറുതെ ഒന്ന് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എത്രയോ മനുഷ്യരെ വെണ്ടെന്നു വച്ചാണ് ഓരോ മനുഷ്യനും നടന്നു നീങ്ങുന്നതെന്ന്, ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി". കൂടെയുള്ള മനുഷ്യനിലേക്ക് ഇടക്കെന്ന്  കണ്ണോടിക്കൂ.. ജീവിതം എത്ര മനോഹരമാണ്.
 ലളിതമായ ഭാഷയിൽ ഓർമ്മകൾ തുന്നിച്ചേർത്ത കയ്പ്പേറിയ ജീവിതങ്ങളും,പ്രണയവും ചാലിച്ച മനോഹരമായ നോവൽ  സമ്മാനിച്ച ശ്രീ ആദർശ് വി.ജിക്ക് എല്ലാവിധ ആശംസകളും , പ്രാർത്ഥനയും.തുടർന്നും മനോഹരമായ രചനകൾ ആ തൂലികയിൽ വിടരട്ടെ.

വന്ദിത ലാൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.