PRAVASI

2025ലെ 56 കാർഡ് ഗെയിംസ്: ന്യൂയോർക്ക് ടീം വിജയികൾ

Blog Image


മലയാളം ഗ്ലോബൽ വോയ്സും കേരള സെന്ററും സഹകരിച്ച് സംഘടിപ്പിച്ച കാർഡ് ഗെയിംസ് 56,  28 ടൂർണമെന്റ് മത്സരാർത്ഥികളുടെ രജിസ്ട്രേഷനും  ഉദ്ഘാടനവും 2025  ജൂൺ പതിനാലാം തീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പ്രഭാത ഭക്ഷണത്തോടെ കേരള സെന്ററിൽ  ആരംഭിച്ചു. അത്യധികം ആവേശ്വജ്ജലമായ മത്സരത്തിൽ  ഒന്നാം സ്ഥാനം ന്യുയോർക്ക് ടീമും, രണ്ടാം സ്ഥാനം ന്യൂജേഴ്സിയും, മൂന്നാം സ്ഥാനം വാഷിംഗ്ടണും,

 നാലാം സ്ഥാനം ഫിലഡെൽഫിയായും  നേടി. 56കാർഡ് ഗെയിം വിജയിച്ച ടീമിനുള്ള എവർ റോളിംഗ് ട്രോഫി  എബ്രഹാം ഫിലിപ്പ് CPI,  സ്പോൺസർ ചെയ്തു.

 തുടർന്ന്  KN പുഷ്പരാജൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ 28 കാർഡ്ഗെയിംസിലും ന്യൂയോർക്കിലെ തന്നെ രണ്ട് ടീമുകളിൽ പീറ്റർ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സ്ഥാനവും, ലൂക്ക് പതിയിലിന്റെ ടീമിന്  രണ്ടാം സ്ഥാനവും ലഭിച്ചു.

രാജ് ഓട്ടോ സെന്റർ ഉടമ രാജേഷ് പുഷ്പരാജ് 28 കാർഡ് ഗെയിംസ് എവർ റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തു.

28 കാർഡ് ഗെയിം .

 ടൂർണമെന്റിന്റെ രജിസ്ട്രേഷൻ തൊട്ടുള്ള കാര്യങ്ങളെല്ലാം വളരെ കാര്യക്ഷമതയോടുകൂടി നടത്തിയ  വാഷിംഗ്ടണിൽ നിന്നുള്ള ഗോപകുമാർ, ബിനോയ് ശങ്കരാട്ട്,

, 56 കാര്‍ഡ് ഗെയിംസ് വളരെ കൃത്യതയോടെ നിയന്ത്രിച്ച സാബു സ്കറിയ, 28 കാർഡ് ഗെയിംസ് നിയന്ത്രിച്ച  ബിൻജു ജോൺ, 

 കാർഡ് ഗെയിംസുകളുടെ മൊത്തമായ കോർഡിനേഷൻ നടത്തിപ്പിന് നേതൃത്വം നൽകിയ ബോബി, മാത്യു ജോഷ്വാ, അലക്സ് എസ്തപ്പാൻ, ജെയിംസ് പിറവം ഷാജിഎണ്ണശേരി, മാത്തുക്കുട്ടി ഈശോ, എന്നിവരെ സംഘാടകർ അഭിനന്ദിച്ചു.

 കാർഡ് ഗെയിംസ് 56 അടുത്ത  വർഷം ഏപ്രിൽ 20 ശനിയാഴ്ച കേരള സെൻട്രലിൽവെച്ച് തന്നെ  നടത്തുവാനും തീരുമാനിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.