PRAVASI

കടുത്തുരുത്തിയെ സമ്പൂർണ്ണ AI സാക്ഷരതയിലേക്ക് നയിക്കാൻ 'AI-IKAM' (AI- ഐക്യം) പദ്ധതിക്ക് തുടക്കമായി

Blog Image

കടുത്തുരുത്തി: ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇമ്മാനുവൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന വിപ്ലവകരമായ എഐ സാക്ഷരതാ പദ്ധതി 'AI-IKAM' (AI- ഐക്യം) (Artificial Intelligence in Kaduthuruthy Advancement Mission) പ്രൗഢഗംഭീരമായ ചടങ്ങിൽ തുടക്കമായി. കടുത്തുരുത്തിയിൽ നടന്ന വിപുലമായ പരിപാടിയിൽ കേരള ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ: മോൻസ് ജോസഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എം പി ഫ്രാൻസ് ജോർജ് മുഖ്യസാന്നിധ്യമായിരുന്നു. മാറുന്ന ഡിജിറ്റൽ ലോകത്ത് കൃത്രിമബുദ്ധി (AI) സാധാരണക്കാരുടെ നിത്യജീവിത ഉപാധിയായി മാറേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച പ്രമുഖർ ചൂണ്ടിക്കാട്ടി.

"വിരൽത്തുമ്പിൽ ഇനി വിശ്വം നേടാം" എന്ന ശക്തമായ ടാഗ്‌ലൈനോടെ ഇമ്മാനുവൽ ഫൗണ്ടേഷൻ വിഭാവനം ചെയ്ത ഈ മിഷൻ, കടുത്തുരുത്തിയെ കേരളത്തിലെ തന്നെ ആദ്യത്തെ 'സമ്പൂർണ്ണ എഐ സാക്ഷരതാ മണ്ഡലം' ആയി മാറ്റിയെടുക്കാനുള്ള ബൃഹത്തായ ജനകീയ മുന്നേറ്റമാണ്. ഇമ്മാനുവൽ ഫൗണ്ടേഷനും അതിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയുമാണ് ഈ മാതൃകാപരമായ പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് വരെ സാങ്കേതികവിദ്യ എത്തിക്കാനുള്ള ഈ ഫൗണ്ടേഷന്റെയും ഡോ. ജോസഫ് സണ്ണിയുടെയും ദീർഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രിയും എം പിയും പ്രത്യേകം അഭിനന്ദിച്ചു.

മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതനിലവാരവും വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളും ഉയർത്താൻ പോകുന്ന ഈ പദ്ധതി കടുത്തുരുത്തിയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ചടങ്ങിൽ ഇമ്മാനുവൽ ഫൗണ്ടേഷൻ പ്രതിനിധികളും, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.