PRAVASI

ബെൻസൻവിൽ ഇടവകയിൽ ആത്മീയനിറവിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

Blog Image


ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. മനോഹരവും ചിട്ടയായ ക്രമീകരണവും കൊണ്ടും ഇടവക ജനം മുഴുവന്റെയും അനുഗ്രഹീത സാന്നിധ്യം കൊണ്ടുമാണ് തിരുഹൃദയ ദൈവാലയത്തിലെ ആഘോഷമായ ദീവ്യകാരുണ്യ സ്വീകരണശുശ്രൂഷകൾ നടത്തപ്പെട്ടത്.
ഇടവകവികാരി ഫാ. അബ്രാഹം കളരിയ്ക്കൽ വചനസന്ദേശം നൽകി. ഹൃദയങ്ങളെ നിർമലവും വിശുദ്ധവുമാക്കി ഈശോയെ നിരന്തരം സ്വീകരിയ്ക്കണമെന്നും ദിവ്യകാരുണ്യസ്വീകരണം ജീവിതചര്യയായി മാറ്റി നല്ല മാതൃകകൾ മക്കൾക്ക് നൽകി വളർത്താനും വികാരിയച്ചൻ ഉദ്‌ബോധിപ്പിച്ചു.

സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഫാ. ജോനസ് ചെറുനിലത്ത്, ഫാ. റ്റോമി ചെള്ളക്കണ്ടത്തിൽ, ഫാ. എബ്രാഹം കടുതോടിൽ എന്നിവർ സഹ കാർമ്മികരായി തിരുകർമ്മങ്ങളിൽ പങ്കെടുത്തു . ആഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിന് മാതാപിതാക്കളുടെയും ദൈവാലയ എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് കുന്നുമ്പുറത്ത്, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് , മതബോധന ഡയറക്ടർ കൊളീൻ കീഴങ്ങാട്ട്, അദ്ധ്യാപകരായ ആൻസി ചേലയ്ക്കൽ, മഞ്ജു ചകിരിയാംതടത്തിൽ, കോർഡിനേറ്റർ നിതിൻ കുന്നുമ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
ഈ വർഷം ഏയ്ബൽ എബ്രാ ഹം കൊച്ചു മണ്ണാന്തറ, ആഡലിൻ- ആഷ്‌ലിൻ വഞ്ചിപ്പുരയ്ക്കൽ,ആഷർ തോമസ് മുണ്ടുപാലത്തിങ്കൽ,സീയ ദീപു അരിക്കാട്ട്, എലീസ ജോസഫ്, ഹാന കുര്യച്ചൻ കരോട്ടുമന്നാകുളത്തിൽ, ഐസായ റ്റി സൈമൺ മുണ്ടപ്ലാക്കൽ, ജേയ്ക്കബ് എബ്രാഹം നെടുന്തുരുത്തിൽ,ജെയ്ഡൻ മാണിപറമ്പിൽ, ജെസീക്ക പുതുശ്ശേരിൽ, ജോനാഥൻ അഞ്ചുകണ്ടത്തിൽ, ജസ്റ്റിനജോൺ ഒറവക്കുഴിയിൽ, മീവൽ പുതുശ്ശേരിൽ, നോവ എബ്രാഹം കാരാപ്പിള്ളിൽ, നോവ തോമസ് കുന്നുമ്പുറത്ത്, റെയ്ലിൻ അന്ന കണ്ണാല, നീൽ ചെരുവിൽ, ജോനാഥൻ പ്ലാംപറമ്പിൽ, ആവ മേരി മേലാണ്ടശേരിൽ എന്നിവരാണ് ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്. തിരുക്കർമ്മങ്ങൾക്ക് ശേഷം ദൈവാലയ ഹാളിൽ കുട്ടികൾക്ക് സ്വീകരണവും കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചു. ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ച എല്ലാകുട്ടികൾക്കും ചിക്കാഗോ കെസിഎസ് ഭാരവാഹികൾ ഉപഹാരവും നൽകി.
കെയ്റ മുണ്ടപ്ളാക്കിൽ ആഘോഷങ്ങളുടെ എം. സിആയി പ്രവർത്തിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.