ഇന്ന് അമ്മയില്ല,പിച്ചകമില്ല,കൊഴിയില്ല എല്ലാം കൈവിട്ടു പോയ വെറുമൊരു അന്യദേശ പ്രവാസി!
എൻ വിരൽ തുമ്പിൽ
പിടിച്ചു നടന്നൊരമ്മ.
എങ്ങോ മറഞ്ഞിട്ട് ഏറെയായി
ഇന്നുംമനസ്സിന്റെ മൂലയിൽ.
തങ്ങി നിൽക്കുമൊരു ഓർമ്മയായി!
മുറ്റത്തു അമ്മ നട്ട പിച്ചകമിന്നു
പൂവിട്ടു നിൽക്കുന്നു
ചുറ്റും പറക്കുന്ന ചിത്രശലഭങ്ങൾ!
അമ്മ വളർത്തിയ പൂവാലി പശുവിന്നു
അമ്മയെ വിളിച്ച മരുന്നു.
ചിലപ്പഴൊക്കെ.
കോഴികൾകൊക്കുന്ന കൂട്ടിൽഅമ്മ
മുട്ടകൾ പെറുക്കുമ്പോള്മ്മ
കൂട്ടിന് എന്നെ വിളിക്കും അമ്മ!
ഇന്ന് അമ്മയില്ല,പിച്ചകമില്ല,കൊഴിയില്ല
എല്ലാം കൈവിട്ടു പോയ
വെറുമൊരു അന്യദേശ പ്രവാസി!
ജോൺ ഇളമത