പ്രീയരെ... പറയാതിരിക്കുവതെങ്ങനെ. പറഞ്ഞു വരുന്നത് A.M.M.A യെ പറ്റിയാണ്... അമ്മയിൽ സംവിധായകർക്കു എന്തു വേഷമെന്ന് ചോദിച്ചാൽ ക്യാരക്ടർ ഉണ്ടെന്ന് തന്നെയാണ് എന്റെ നിലപാട്...സംവിധായകനും നിർമ്മാതാവും ചേർന്നാണ് ഇപ്പറയുന്ന താരങ്ങൾക്കു ജന്മം കൊടുക്കുന്നത്.. അത്തരത്തിൽ പറഞ്ഞാൽ അമ്മയുടെ അച്ഛനാണ് സംവിധായകരും നിർമ്മാതാക്കളും.. ചിലതു പറഞ്ഞെ പറ്റൂ... ക്ഷമയോടെ വായിച്ചു പോകാൻ അഭ്യർത്ഥന 🙏❤️🙏.. കാലം 2021/22..കോവിഡ് പേമാരി തിമിർത്തു പെയ്യുന്ന സമയം.. കോവിഡിന് മുൻപ് ബിഗ് ബജറ്റിൽ ഒരു ഫിലിം പ്ലാൻ ചെയ്തിരുന്നു.. നിർഭാഗ്യവശാൽ പ്രൊജക്ട് കോവിഡ് കൊണ്ടു പോയി. പിന്നെ ഒരു കുഞ്ഞു പടം ലക്ഷ്യം വച്ചു. ചില സുമനസുകളുടെ സഹായത്താൽ പടം നടന്നു... " തീമഴ തേൻമഴ " അപകടത്തിനു ശേഷം ജഗതി ശ്രീകുമാർ അദ്യമായി ക്യാമറക്ക് മുന്നിൽ വന്ന സിനിമ..അതിൽ ഒരു പ്രധാന വേഷത്തിൽ ഇപ്പോഴത്തെ വിവാദ താരം ലക്ഷ്മി പ്രീയയുമുണ്ട്..ലക്ഷ്മി പ്രീയ എന്നാൽ പഴയ സബീന.. അതോ ഹസീനയോ ങ്ങാ ഓർക്കുന്നില്ല... ആ കുട്ടിയും രക്ഷിതാവും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്റെ വീട്ടിൽ വന്നു.. ശരിക്കും നല്ലൊരു ബാലിക..". ഓമനതിങ്കൾ കിടാവോ " എന്ന ടെലിഫിലിം.. പുതു മുഖങ്ങളായ കുറച്ചു കുട്ടികളിൽ പ്രധാന വേഷത്തിൽ ഇപ്പോഴത്തെ ലക്ഷ്മി പ്രീയ ആദ്യമായി ക്യാമറക്ക് മുന്നിൽ നിന്നു... ഒപ്പം ആദ്യമായി അഭിനയിക്കുന്ന ഷോബി തിലകനും കൊല്ലം സുധിയും (സുധിക്ക് പ്രണാമം )...മുതിർന്ന താരമായികൊല്ലം ജികെ പിള്ളചേട്ടനും (പ്രണാമം )..ഈ അനുഭവങ്ങൾ ഒക്കെയും ലക്ഷ്മി അവരുടെ ആത്മകഥയിൽ, എന്റെ ഉമ്മച്ചി ഉണ്ടാക്കി കൊടുത്ത കൊഞ്ച് ചമ്മന്തിയും കറികളും ഉൾപ്പെടെ വിശദമായി വിവരിച്ചിട്ടുണ്ട്... ഷോബിയും അഭിമുഖങ്ങളിൽ എപ്പോഴും എന്റെ കാര്യം പറയാറുമുണ്ട്..പറഞ്ഞു വരുന്നത് തീമഴ തേന്മഴയെ പറ്റിയാണ്.. 21 ദിവസം കൊണ്ടു ഷൂട്ട് തീർന്നു.. അതിൽ ലക്ഷ്മി പ്രീയ 11 ദിവസം.. വിളിക്കുമ്പോൾ കഥ മാത്രം പറഞ്ഞതെ ഉള്ളൂ.. പ്രതിഫലം ചോദിച്ചതുമില്ല.. പറഞ്ഞത് മില്ല..ന്നാലും ഷൂട്ട് കഴിഞ്ഞു പോകുമ്പോൾ 90000തൊണ്ണൂറാംയിരം രൂപ കയ്യിൽ വച്ചു കൊടുത്തു.. എത്ര ഉണ്ടെന്നവൾ ചോദിച്ചു.. ഞാൻ തുക പറഞ്ഞു... പറഞ്ഞതും പൊടുന്നനെ ഒരു ഭദ്രകാളിയുടെ വേഷമെടുത്താണിഞ്ഞ താരം ആ പണക്കെട്ട് എന്റെ മുഖത്തേക്ക് വലിച്ചെ റിഞ്ഞു. ഭാഗ്യത്തിന് പേപ്പറിൽ പൊതിഞ്ഞ ആ നോട്ടു കെട്ടുകൾ നിലത്തു വീണു ചിതറി പറന്നില്ല.. ഞാനത് ക്രിക്കറ്റ് ബോൾ പോലെ കൈ പിടിയിൽ ഒതുക്കി... 30000 കൂടി വേണമത്രേ.. അങ്ങനെ ആ കൊച്ചു ചാടി തുള്ളി ഹോട്ടലിലേക്ക് പോയി.. പിന്നാലെ മുഴുവൻ തുകയുമായി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നും ഫിനാൻസ് മാനേജർ അജയനും കൂടി പണം ഹോട്ടലിൽ എത്തിച്ചു അന്ന് തന്നെ അവരെ പാക്ക് ചെയ്യേണ്ടി വന്നു.. ല്ലേൽ ഒരു ദിവസത്തെ ഹോട്ടൽ റെന്റും ചിലവും അധികമായേനെ.. അവർ പോയി കഴിഞ്ഞു ഹോട്ടൽ ബിൽ സെറ്റ് ചെയതപ്പോഴാണ് രാജീവും അജയനും ഞെട്ടി പോയത്.. കഴിഞ്ഞ 12 ദിവസവും ലക്ഷ്മിയും കുടുംബവും കഴിച്ചും കുടിച്ചും തീർത്ത ഭക്ഷണ ബിൽ ഭീകര തുകയായിരുന്നു...ഡബ്ബിങ്ങിന് വിളിച്ചു.. വന്നു ഡബ്ബ് ചെയ്ത് പോയി അപ്പോഴും വീണ്ടും കാശ് വേണമെന്ന് പറഞ്ഞു..പിന്നീട് അവർ വിളിച്ചിട്ടില്ല.. പ്രൊമോഷനു വന്നിട്ട് മില്ല..പടം റിലീസ് ആയി.. കോവിഡ് കാലത്തെ റിലീസ് ആയിട്ടും പടം അത്യാവശ്യം അഭിപ്രായം കിട്ടി മുന്നോട്ട് പോയതു ഭാഗ്യം .. ഇവ രൊക്കയാണ് ചമഞ്ഞൊരുങ്ങി സിനിമയെ ഉദ്ധരിക്കാൻ നടക്കുന്നവർ. മീഡിയ ഫുട്ടേജ് കിട്ടാൻ ഇവരൊക്ക കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ.. ന്റെ അമ്മേ....അട്ട മെത്തയിൽ കിടക്കൂല.. ല്ലല്ലെ

സ്റ്റിൽസ് അനു പള്ളിച്ചൽ

