PRAVASI

ബെൻസൻവിൽ ഇടവകയിൽ വാർഷികധ്യാനം

Blog Image

ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ഇടവകയിൽ വലിയ നോമ്പിനോടനുബന്ധിച്ച് വാർഷികധ്യാനം നടക്കുന്നു. ഈ വരുന്ന മാർച്ച് 13 മുതൽ 15 വരെയാണ് ധ്യാനശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും വയനാട്ടിലുള്ള മക്കിയാട് ബെനഡിക്റ്റൈൻ ധ്യാനമന്ദിരത്തിൻ്റെ ഡയറക്ടറുമായ ഫാ. ജോയ് ചെമ്പകശ്ശേരിയാണ് മുതിർന്നവർക്കായുള്ള ദിവ്യകാരുണ്യആത്മാഭിഷേകധ്യാനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കുംയുവജനങ്ങൾക്കുമായി അനോയ്‌ൻ്റിങ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ധ്യാനശുശ്രൂഷകൾ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ടെന്നും വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ അറിയിച്ചു. ട്രസ്റ്റിമാരായ
തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളി, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് എന്നിവർ ധ്യാനക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
നോമ്പിൻ്റെ ചൈതന്യമുൾക്കൊണ്ട് ആത്മവിശുദ്ധീകരണത്തിനും ജീവിതനവീകരണത്തിനുമുതകുന്ന ഈ ധ്യാനത്തിൽ മുഴുവൻ സമയവും പങ്കെടുത്ത് ഈസ്റററിനൊരുങ്ങാൻ എല്ലാ ഇടവകാംഗങ്ങൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നതായും കുട്ടികളുടെയുംയുവജനങ്ങളുടെയും ധ്യാനദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ അവരുടെ സാന്നിദ്ധ്യം മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ഓർമിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.