തുറക്കാത്തതെന്തേ ഹൃദയവാതിൽ നീ? അല്ലലെടുത്തു ഞാൻ പല്ലവി പാടുമ്പോൾ, മറുപാട്ടു പാടാനായ് വരാത്തതെന്തേ?
തുറക്കാത്തതെന്തേ
ഹൃദയവാതിൽ നീ?
അല്ലലെടുത്തു ഞാൻ
പല്ലവി പാടുമ്പോൾ,
മറുപാട്ടു പാടാനായ്
വരാത്തതെന്തേ?
മോഹങ്ങളെല്ലാം
മരീചികയെങ്കിലും,
മറക്കുവാനാകില്ല.
നിറഞ്ഞുനിൽക്കും
നെൽക്കതിർപോൽ,
നീ നിൽക്കുമെന്നു-
മെൻ ഹൃത്തടത്തിൽ.
അനിലനാ,യെൻ
മാനസതീരത്ത്
ഗാനമൊഴുക്കിയ
ഗന്ധർവ്വനല്ലേ നീ.
വാതിൽ തുറന്നു
എത്തിയില്ലെങ്കിലും
അസ്തമിക്കില്ല-
യെന്നാത്മരാഗം.
ഷീനശ്രീജിത്ത്