PRAVASI

പിതൃദിനം ഉത്സവദിനമാക്കി ബെൻസൻവിൽ ഇടവക

Blog Image

ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയെത്തുടർന്ന് ഇടവകയിലെ എഴുപത്തഞ്ചു വയസിനു മുകളിൽ പ്രായമായ പിതാക്കന്മാരെ സവിശേഷമായി ആദരിച്ചു. തുടർന്ന് എല്ലാ പിതാക്കന്മാരെയും ആശീർവദിച്ച് പ്രാർത്ഥിച്ചു. ഇടവകയിലെ ഏറ്റവും മുതിർന്നപിതാക്കന്മാരെ പ്രതിനിധീകരിച്ച് ജേക്കബ്പുല്ലാപ്പള്ളിയെ പൊന്നാടയണിയിച്ച് വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ആദരിച്ചു.
തൃടർന്ന് ഹാളിൽവച്ച് പിതാക്കന്മാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ക്രമീകരിച്ചിരുന്നു. വിമെൻ മിനിസ്ട്രി ആണ് ഫാദേഴ്സ് ഡേയുടെ ക്രമീകരണങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയത്. പ്രിയ തേക്കനാട്ടിൻ്റെ നേതൃത്വത്തിലുള്ള വിമെൻസ് മിനിസ്ട്രി എല്ലാവർക്കും വിഭവസമൃദ്ധമായ ഹോംമെയ്ഡ് ഭക്ഷണവും ക്രമീകരിച്ചിരുന്നു. മനോഹരമായ രീതിയിൽ ഇന്നത്തെ ആഘോഷക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ച വിമൻസ് മിനിസ്ട്രിയ്ക്ക് ഇടവകസമൂഹത്തെപ്രതിനിധീകരിച്ച് ട്രസ്‌റ്റി കോർഡിനേറ്റർ തോമസ് കുന്നുമ്പുറം നന്ദിയർപ്പിച്ചു.
വിമൻസ് മിനിസ്ട്രിയ്ക്കൊപ്പം ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് കുന്നുമ്പുറം, മത്തിയാസ് പുല്ലാപ്പള്ളിൽ, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽ കരോട്ട് എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.