PRAVASI

ബസിന്റെ വാതില്‍ അടച്ചില്ല; ചവിട്ടുപടിയില്‍നിന്ന 16കാരന്‍ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

Blog Image

കൊച്ചി ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണു 16 കാരൻ മരിച്ചു. ബസ്സിന്റെ ഡോർ അടക്കാത്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട്.
സംഭവത്തിൽ ഫിഷര്‍മാന്‍ നഗറില്‍ മാര്‍ട്ടിന്‍ സുമോദിന്റെ മകൻ പവനാണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസ്സിൽ ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
മാലേപ്പടിക്ക് മുൻപുള്ള ഷോപ്പിൽ നിന്നാണ് പവൻ ബസ്സിൽ കയറിയത്. പുറകിലെ വാതിൽപ്പടയിൽ നിൽക്കുന്നതിനിടയാണ് കുട്ടി പുറത്തേക്ക് തെറിച്ചു വീണത്. ഗുരുതരമായ പരിക്കേറ്റ പവനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.