PRAVASI

അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ കനേഡിയൻ പൗര നിരാലി സുരേഷ് കുമാർ പട്ടേലും

Blog Image

ഓട്ടവ : അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഒന്റാരിയോ മിസ്സിസാഗയിൽ നിന്നുള്ള ദന്തരോഗവിദഗ്ദ്ധ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, വിമാനത്തിൽ കനേഡിയൻ പൗര നിരാലി സുരേഷ് കുമാർ പട്ടേലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവരുടെ ഭർത്താവ് സ്ഥിരീകരിച്ചു. 

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് തകർന്നു വീണ് ഒരാളൊഴികെ മുഴുവൻ പേരും മരിച്ചിരുന്നു.

അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത് രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം തകർന്നു വീഴുകയായിരുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.