എക്യൂമെനിക്കൽ കൗൺസിൽ കേരള ചർച്ചസ് ഇൻ ചിക്കാഗോ ഫാമിലി നൈറ്റ് ചാരിറ്റി ഡിന്നർ & എന്റർടൈൻമെന്റ് പ്രോഗ്രാം ജൂൺ 6th ശനിയാഴ്ച വൈകുന്നേരം ബെൽവുഡ് സീറോ മലബാർ ഹാളിൽ വച്ച് സമചിത്തമായി നടത്തപെട്ടു. ഡിന്നറിന് ശേഷം, ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നാദ സ്വര ഭംഗിയാൽ പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു.
മുഖ്യാതിഥി മാർത്തോമാ നോർത്ത് അമേരിക്കൻ- കാനഡ ഭദ്രാസനത്തിന്റെ ബിഷപ്പ് Rt. Rev. Dr. എബ്രഹാം മാർ പൗലോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഈ കൗൺസിൽ നൽകുന്ന എല്ലാ സ്പോർട്സ്- ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്ക് ബിഷപ്പ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. തുടർന്ന് നടന്ന മീറ്റിങ്ങിൽ ആത്മീക വഴിപാടിലേക്ക് വേർതിരിച്ച് നയിച്ച തന്റെ മക്കളുടെ മാതാപിതാക്കളെ ആദരിക്കുന്ന അധ്വിതീയതമായഅവസരം, ഏറ്റെവും മനോഹരവും ശ്ലാഹനീയവും എന്ന് ബിഷപ്പ് അറിയിച്ചു.
എക്യൂമെനിക്കൽ ചിക്കാഗോ കൗൺസിലിന്റെ രക്ഷാധികാരികളായി മാർ അങ്ങാടിയത്, മാർ ജോയ് ആലപ്പാട്ട് എന്നിവർ സസ്നേഹം പ്രവർത്തിക്കുന്നു.
ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ സുഖകരമായ നടത്തിപ്പിലേക്ക് റവ. ഫാദർ ജോയ്സ് പാപ്പൻ- ചെയർപേഴ്സൺ, സിബിൾ ഫിലിപ്പ്- കൺവീനർ, ജോൺസൺ വള്ളിയിൽ- പ്രോഗ്രാം കോഡിനേറ്റർ, റെവ്. ബിജു യോഹന്നാൻ- പ്രസിഡന്റ്, ബെഞ്ചമിൻ തോമസ്- സെക്രട്ടറി, മറ്റ് പല കമ്മിറ്റികളും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ഈ മീറ്റിങ്ങിൽ, ചാരിറ്റി പ്രവർത്തനങ്ങൾക്കായി $8000 ഡോളർ, ട്രഷറർ ജേക്കബ് ജോർജ്, മുഖ്യാതിഥി പൗലോസ് എപ്പിസ്കോപ്പ മുഖാന്തരം ഇടവകകൾക്ക് കൈമാറി.
തദവസരത്തിൽ തന്റെ മക്കളെ ദൈവവേലയ്ക്കായി സമർപ്പിച്ച എല്ലാ മാതാപിതാക്കളെയും പ്രത്യേകിച്ച് സന്നിധരായ 10 മാതാപിതാക്കളെ ബിഷപ്പ് എബ്രഹാം മാർ പൗലോസ് പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് നടന്ന 11 പള്ളികളുടെ നയന മനോഹരമായ അരങ്ങുകൾ സദസ്സിന് കുളിർമയേകി. എക്യൂമെനിക്കൽ ബിസിനസ് മീറ്റിംഗ്, പ്രോഗ്രാം കോഡിനേറ്റർ ശ്രീ. ജോൺസൺ വള്ളിയിൽ നിയന്ത്രിക്കുകയും, Mrs.അക്ഷ എബ്രഹാം, Miss. ക്രിസ്റ്റീൻ ഫിലിപ്പ് എന്റർടൈൻമെന്റ് കാര്യ പരിപാടികൾക്ക് അവതാരകരും ആയിരുന്നു.
കടന്നുവന്ന ഏവർക്കും ഡിന്നർ ഒരുക്കിയിരുന്നു. പ്രാർത്ഥന ആശിർവാദത്തിന് ശേഷം ചടങ്ങുകൾക്ക് വിരാമമിട്ടു.




