ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷൻ 2025 ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന വാർഷികപ്പതിപ്പിലേക്ക് കഥകൾ,കവിതകൾ,ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു . സാഹിത്യ സൃഷ്ടികൾ ഈ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ രചനകൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ /പോസ്റ്റൽ മെയിൽ അഡ്രസ്സിൽ ജൂൺ 30 നു മുൻപായി അയയ്ക്കാവുന്നതാണ് .രചനകൾ അയയ്ക്കുമ്പോൾ അവ സ്വന്തം രചനകൾ ആണെന്നുള്ള സാക്ഷ്യ പത്രം കൂടി അയയ്‌ക്കേണ്ടതാണ് .വാർഷികപ്പതിപ്പ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത രചനകൾ വാർഷികപ്പതിപ്പിൽ ഉൾപ്പെടുത്തുന്നതാണ് .
രചനകൾ അയയ്‌ക്കേണ്ട വിലാസം : email : cmamagazine2025@gmail.com
Postal Mail :1340 E Eton Dr ,Arlington Hts ,IL 60004


