PRAVASI

അച്ഛന്‍റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം, എംഎൽഎ ആകും മുമ്പ് മരിച്ച് പോയതാണ് അച്ഛനും അമ്മയും:മുഖ്യമന്ത്രി

Blog Image

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമ‍ർശനങ്ങളോട് വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. അച്ഛന്‍റെ പേര് പറയാനായാണ് അത് വായിച്ചത്. അമ്മയെ ഞാൻ മനസിൽ ഓർത്തു. അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല, അതുണ്ടായിരുന്നെങ്കിൽ അമ്മയുടെ പേരും പറഞ്ഞേനെ. നമ്മൾ ഓർക്കണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛന്‍റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്- മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സതീശൻ പറഞ്ഞു.അച്ഛന്‍റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം, അദ്ദേഹത്തിന്‍റെ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതിൽ സങ്കടമുണ്ട്. ഞാൻ എംഎൽഎ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. രേഖകളിലുള്ള എന്‍റെ ഫുൾ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടിൽ അങ്ങനെ അല്ലേ എന്ന് വിഡി സതീശൻ ചോദിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.

24-05-2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാൽ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിമ‍ശനം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.