ബീജിങ്: ഡാലസിൽ നിന്നും നിന്ന് ഹ്യൂസ്റ്റൺ വരെ പോയ് വരുവാൻ വെറും ഒരു മണിക്കൂർ മാത്രം! ആ വേഗത ഒന്ന് സങ്കൽപ്പിക്കൂ. സൂപ്പർസോണിക് വിമാനത്തിന്റെ വേഗതയെക്കുറിച്ചല്ല ഈ സങ്കല്പം. ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗതയാണ്. എന്നാൽ ഈ സങ്കല്പം യാഥാർഥ്യത്തിലേക്ക് മാറ്റുവാനുള്ള കഠിന ശ്രമത്തിലാണ് ചൈന. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗതയുള്ള അതായത് വിമാനത്തേക്കാൾ വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ തയ്യാറാവുകയാണ് ചൈനയില്‍
ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയുടെ വിപുലീകരിച്ച രൂപമാണിത്. ടി-ഫ്ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ബുള്ളറ്റ് ട്രെയിൻ വിമാനങ്ങളുടെ സാധാരണ വേഗതയെക്കാൾ കൂടുതൽ വേഗതയിൽ പറന്നു ഓടുന്നു.
നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഈ 'പറക്കും ട്രെയിൻ' ഇപ്പോൾ യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ്. ഇത് ബീജിങ്ങും ഷാങ്ഹായിയും തമ്മിലുള്ള യാത്ര സമയം വെറും ഒന്നര മണിക്കൂറാക്കി കുറയ്ക്കും. നിലവിൽ ഈ ദൂരം സഞ്ചരിക്കാൻ ആറ് മണിക്കൂറെടുക്കും.
ഹൈപ്പർലൂപ്പ് ആശയങ്ങളെയും സാങ്കേതികവിദ്യയെയും സംയോജിതമായി ഉപയോഗപ്പെടുത്തിയാണ് ടി-ഫ്ലൈറ്റ് ട്രെയിനിന്റെ സാങ്കേതികത രൂപപ്പെടുത്തിയിരിക്കുന്നത്. ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ട്രെയിനിനെ ട്രാക്കിന് മുകളിൽ പൊക്കിനിർത്തുന്ന രീതിയാണ് മാഗ്‌ലെവ്. ഈ രണ്ട് സാങ്കേതികതകളും ചേർന്നതോടെ ഘർഷണവും വായു പ്രതിരോധവും ഇല്ലാതാക്കാൻ കഴിഞ്ഞു. ഇതുവഴി അസാധാരണമായ വേഗത നേടാൻ കഴിയുകയും ചെയ്തു.
2024 ഫെബ്രുവരിയിൽ ട്രെയിൻ ഓടിച്ച് പരീക്ഷണങ്ങൾ നടത്തുകയും മണിക്കൂറിൽ 623 കിലോമീറ്റർ വേഗത കൈ വരിക്കുകയും ചെയ്തു ഒക്ടോബറിൽ, കുറഞ്ഞ വാക്വം സാഹചര്യങ്ങളിൽ ട്രെയിൻ വീണ്ടും ഓടിച്ചു പരീക്ഷണം വിജയിച്ചിരിക്കയാണ്.
ചൈനയിലെ വലിയ നഗരങ്ങളെ ബന്ധിപ്പിക്കാനാണ് ടി-ഫ്ലൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ നഗരങ്ങളിൽ നിർത്തി നിർത്തി യാത്ര ചെയ്യാൻ നിലവിൽ സാധാരണ ബുള്ളറ്റ് ട്രെയിനുകളുണ്ട്. വലിയ നഗരങ്ങൾക്കിടയിൽ മണിക്കൂറുകളെടുക്കുന്ന യാത്രകൾ വേഗത്തിലാക്കി മാറ്റാൻ ടി-ഫ്ലൈറ്റ് സഹായിക്കും.
വിമാനയാത്രകൾക്ക് പോലും ഇതിനോട് മത്സരിക്കാൻ കഴിയില്ല എന്നതാണ് പ്രത്യേകത. കൂടാതെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാസമയം, അവിടെ വെച്ച് സമയമെടുത്തുള്ള സുരക്ഷാ പരിശോധനകൾ തുടങ്ങിയവയെല്ലാം ഇവിടെ ഒഴിവാക്കാനും കഴിയും.
ടി-ഫ്ലൈറ്റ് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വേഗതയേറിയ പരീക്ഷണ മാഗ്‌ലെവ് ട്രെയിനായ ജപ്പാന്റെ L0 സീരീസിനെ മറികടന്നു കഴിഞ്ഞു. നിലവിൽ മണിക്കൂറിൽ 602 കിലോമീറ്റർ വേഗതയാണ് റെക്കോർഡ്.
ഈ ട്രെയിനിൽ ഉപയോഗിക്കുന്ന മാഗ്‌ലെവ് സാങ്കേതികവിദ്യ പുതിയതല്ല. ചൈന തന്നെയും ഇതേ സാങ്കേതികത ഏറിയും കുറഞ്ഞും മുമ്പ് ഉപയോഗിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ മാഗ്‌ലെവ് ട്രെയിനുകൾ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ചൈനയുടെ ഷാങ്ഹായ് മാഗ്‌ലെവ് ആണ്. ഇതിന് മണിക്കൂറിൽ 431 കിലോമീറ്റർ വേഗതയുണ്ട്. എന്നാൽ, ഹൈപ്പർലൂപ്പ് പോലുള്ള വാക്വം ട്യൂബുകൾ മാഗ്‌ലെവിനോട് സംയോജിപ്പിക്കുന്നതാണ് ടി-ഫ്ലൈറ്റിനെ വ്യത്യസ്തമാക്കുന്നത്.
ടി-ഫ്ലൈറ്റ് ട്രെയിനിന്റെ പരീക്ഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. രണ്ടാം ഘട്ട പരീക്ഷണം 37 മൈൽ ട്രാക്കിലാണ് നടത്തുക. ഇതിൽ മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുണൂ, 2026-ൽ ടി-ഫ്ലൈറ്റ് ട്രെയിനിന്റെ വേഗത മണിക്കൂറിൽ 1,000 കിലോമീറ്റർ എന്നത് ലക്ഷ്യപ്രാപ്തിയിലെത്തുമെന്നാണ് ചൈനയിലെ സാങ്കേതികാ വിദഗ്ധർ അവകാശപ്പെടുന്നത്.

