പെണ്ണിനെ
ബലമുള്ള ചുമല്
നോക്കിയേൽപ്പിക്കുന്ന
വീട്ടുകാര് അറിയാൻ,!
ബലമില്ലാത്ത മകളെ
ബലമുള്ള ചുമലുള്ളവന്
കൊടുക്കുമ്പോൾ
ഒന്നോർക്കണം!
ഭൂമിയും ചന്ദ്രനുമായി
അവരെന്നും
ചേർന്നിരിക്കുമോയെന്നുറപ്പ്
വരുത്തണം!
അവൻ
നാളെ ബലമുള്ള
ചുമലുള്ള പെണ്ണിനെ
തേടി പോകില്ലെന്ന്
ഉറപ്പ് വരുത്തേണ്ടതുണ്ട്!
മകളുടെ ബലമില്ലായ്മയെ
ചോദ്യകൂരമ്പുകൾ
ആ വീട്ടിൽ നിന്നും
അവളുടെ ഹൃദയത്തിൽ
തറക്കും!
അവസാനം
അവൾ ഒറ്റയ്ക്ക്
തുഴയുന്ന അവളെന്ന
തോണി ആടിയുലയാൻ
തുടങ്ങും!
മക്കൾ പോലും
അരികിലുണ്ടെന്ന സത്യമറിയാതെ
സ്വയം രക്ഷപെടാനൊരുങ്ങും!
മരണമെന്ന
അവസാന ചിന്തയിലേക്കുള്ള
കാലെടുത്തു വയ്ക്കലാവും
പലയിടത്തും!
മറ്റ് ചിലയിടത്ത്
തന്നെ ചേർത്തു പിടിക്കുന്ന
കൈകൾ മുറുകെ പിടിച്ച്
മറ്റ് വഴിയേ പോകും!
ബലമുള്ള ചുമല് നോക്കാതെ
മകളെ ഇഷ്ടപ്പെടുന്ന ചുമല്
നോക്കി വേണം
കൈപിടിച്ചേൽപ്പിക്കാൻ
ഹൃദയത്തിൽ
സ്നേഹമുള്ളവന് മാത്രം
കൈ പിടിച്ചേൽപ്പിക്കുക
ആ ബന്ധമെന്നും
ബലമുള്ളതാവും!!
ജിഷ പനക്കോട്