ജാക്സൺ ഹൈറ്റ് സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഫാദേഴ്സ് ഡേ ആചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.
ഇടവക വികാരി റവ.ഫാ.ജോൺതോമസ് ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഹേസൽ,ഹെൽഗ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു.
വി. ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം പതിനൊന്ന് മുതലുള്ള വാക്യങ്ങൾ ഹെലേനാ മാണി വായിച്ചു.
തുടർന്ന് അനിൽ തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. വായിച്ചു കേട്ട സുവിശേഷ ഭാഗത്തെ , തന്നിൽ നിന്ന് അകന്നു പോയി ധൂർത്തടിച്ച് നാശത്തിലേക്ക് പോയ ഒരു മകനെ ഓർത്ത് ഹൃദയം തേങ്ങുന്ന ഒരു പിതാവിന്റെ ചിത്രം അദ്ദേഹം ചൂണ്ടിക്കാട്ടി.അത് പോലെ സൃഷ്ടികളുടെ പിതാവായ ദൈവം പാപത്തിലൂടെ അകന്നു പോയ മനുഷ്യരെ തന്നിലേക്ക് മടക്കി
വരുത്തുവാനുള്ള ശ്രമം ദൈവപുത്രനിലൂടെ സാധ്യമാക്കിയത് അദ്ദേഹം ഭംഗിയായി വർണ്ണിച്ചു.
റയ്നാ ബിനോയ്, സെറാഫിനാ തര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.റോയ് ബിനോയിയുടെ ഒരു ഗാനാലാപനത്തെ തുടർന്ന് ഇടവകയിലെ ഏറ്റവും മുതിർന്ന അംഗമായ ജേക്കബ് മാത്യു കരിങ്ങണാമറ്റത്തിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് വിതരണം ചെയ്തു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സണ്ടേസ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസ്, വൈസ് പ്രിൻസിപ്പൽ ശിൽപാ തര്യൻ, യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ആൽവിൻ സോട്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
.jpg)
.jpg)
.jpg)

