PRAVASI

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘ഫൊക്കാന ശ്രീമാൻ’ മത്സരം; പാരമ്പര്യവും വ്യക്തിത്വവും ആഘോഷമാക്കി വേദിയിലേക്ക് മലയാളി പുരുഷകേസരികൾ.

Blog Image

പെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു. കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക അഭിമാനം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ മത്സരം വടക്കേ അമേരിക്കയിലെ മലയാളി പുരുഷന്മാരുടെ വ്യക്തിത്വവും നേതൃപാടവവും വേദിയിലെത്തിക്കുന്ന വ്യത്യസ്ത പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

“A Celebration of Tradition, Confidence & Cultural Pride” എന്ന ആശയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തിൽ പങ്കാളികളുടെ വ്യക്തിത്വം, സംസ്കാരബോധം, അവതരണശേഷി, ആശയവിനിമയ കഴിവ്, ആത്മവിശ്വാസം എന്നിവ വിവിധ ഘട്ടങ്ങളിലൂടെ വിലയിരുത്തും. ട്രഡിഷണൽ അറ്റയർ, എക്സ്പ്രഷൻ റൗണ്ട്, ചോദ്യോത്തര-വിജ്ഞാന റൗണ്ട് എന്നീ മൂന്ന് പ്രധാന ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷവിധാനവും അവതരണവും മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

വ്യക്തിത്വം, സംസ്കാരം, ആകർഷണീയത എന്നീ മൂല്യങ്ങളെ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫൊക്കാന ശ്രീമാൻ മത്സരം, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിലെ ശ്രദ്ധേയ പരിപാടികളിലൊന്നായിരിക്കും ഈ മത്സരം. ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘ഫൊക്കാന ശ്രീമാൻ’ മത്സരം; പാരമ്പര്യവും വ്യക്തിത്വവും ആഘോഷമാക്കി വേദിയിലേക്ക് മലയാളി പുരുഷകേസരികൾ
പെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു. കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക അഭിമാനം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ മത്സരം വടക്കേ അമേരിക്കയിലെ മലയാളി പുരുഷന്മാരുടെ വ്യക്തിത്വവും നേതൃപാടവവും വേദിയിലെത്തിക്കുന്ന വ്യത്യസ്ത പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

“A Celebration of Tradition, Confidence & Cultural Pride” എന്ന ആശയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തിൽ പങ്കാളികളുടെ വ്യക്തിത്വം, സംസ്കാരബോധം, അവതരണശേഷി, ആശയവിനിമയ കഴിവ്, ആത്മവിശ്വാസം എന്നിവ വിവിധ ഘട്ടങ്ങളിലൂടെ വിലയിരുത്തും. ട്രഡിഷണൽ അറ്റയർ, എക്സ്പ്രഷൻ റൗണ്ട്, ചോദ്യോത്തര-വിജ്ഞാന റൗണ്ട് എന്നീ മൂന്ന് പ്രധാന ഘട്ടങ്ങളാണ് മത്സരത്തിനുള്ളത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷവിധാനവും അവതരണവും മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

വ്യക്തിത്വം, സംസ്കാരം, ആകർഷണീയത എന്നീ മൂല്യങ്ങളെ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫൊക്കാന ശ്രീമാൻ മത്സരം, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിലെ ശ്രദ്ധേയ പരിപാടികളിലൊന്നായിരിക്കും ഈ മത്സരം എന്ന് മെൻസ് ഫോറം ചെയർ ലിജോ ജോൺ, കമ്മിറ്റി മെമ്പേഴ്‌സ് ആയ കൃഷ്ണരാജ് മോഹൻ , സുബിൻ മാത്യു , സാജ് കവിൻെരികത്ത്, ജിൻസ് മാത്യു , ഫോബി പോൾ   എന്നിവർ അറിയിയിച്ചു.

താഴെകാണുന്ന ലിങ്കിൽ കൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

 https://forms.gle/u8ECB2GxyQ2e7yAV8

സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിനിധികളായി ആത്മവിശ്വാസത്തോടെ മുന്നേറുന്ന മലയാളി പുരുഷന്മാർക്ക് തങ്ങളുടെ കഴിവുകളും വ്യക്തിത്വവും ലോകമലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമായാണ് ഫൊക്കാന ഈ മെൻസ് ഫോറം  പരിപാടിയെ കാണുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.