PRAVASI

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

Blog Image

വാഷിംഗ്ടൺ ഡി.സി: ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച പ്രവർത്തനങ്ങളും കൂടുതൽ ചാരിറ്റി സേവനങ്ങളും ലക്ഷ്യമിട്ട് രംഗത്തുള്ള ടീം ഇന്റഗ്രിറ്റിക്ക് വാഷിംഗ്ടൺ ഡി. സി  മേഖലയിലെ സംഘടനാ നേതാക്കളും  പ്രവർത്തകരും ഹൃദ്യമായ  സ്വീകരണം നൽകി. പരസ്പരം ആശയങ്ങൾ  പങ്കുവച്ചും സൗഹൃദം പുതുക്കിയും സംഘടനയുടെ ദീർഘകാല നന്മ ലക്ഷ്യമിട്ടും സംഘടിപ്പിച്ച ഒത്തുകൂടൽ മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അടക്കമുള്ള നേതാക്കളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.

ടീം ഇന്റഗ്രിറ്റിയുടെ  പ്രസിഡന്റ് സ്ഥാനാർഥി  ഫിലിപ്പോസ് ഫിലിപ്പ്,  സന്തോഷ് നായർ (സെക്രട്ടറി),   ആന്റോ വർക്കി (ട്രഷറർ), ഡോ. ഷൈനി രാജു (വിമൻസ് ഫോറം ചെയർ), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), ഡോ അജു ഉമ്മൻ (അഡീഷണൽ അസോ. സെക്രട്ടറി), ഫോബി പോൾ (ആർ.വി.പി., ന്യു ഇംഗ്ലണ്ട് റീജിയൻ), അജു എബ്രഹാം,  ഷൈമി  ജേക്കബ്,  ആദർശ് രവീന്ദ്രൻ (നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ)    തുടങ്ങിയവയായിരുന്നു സംഘത്തിൽ. മുൻ ഭാരവാഹി ഷീല ജോസഫ്, ഏലിയാസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.  

വിർജീനിയയിലെ വിയന്നയിൽ ബോംബെ തണ്ടൂരിൽ നടന്ന ഒത്തുചേരലിൽ പാനലിന്റെ ലക്ഷ്യങ്ങൾ ഫിലിപ്പോസ് ഫിലിപ്പ്  വിവരിച്ചു. സംഘടനയെ ശക്തിപ്പെടുത്തുകയും  ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമാകുകയും ചാരിറ്റി രംഗം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരുമായും ഒത്തുചേർന്ന് പ്രവർത്തിക്കും. ഡി.സി. മേഖലയിൽ നിന്ന് ലഭിക്കുന്ന ഈ പിന്തുണ ഏറെ സന്തോഷം  പകരുന്നുവെന്ന് ഫിലിപ്പോസ് ഫിലിപ് പറഞ്ഞു. പാനലിന്റെ പൂർണമായ മാനിഫെസ്റ്റോ വൈകാതെ പുറത്തിറക്കുമെന്നും അറിയിച്ചു .

ഫിലിപ്പോസ് ഫിലിപ്പിന്റെ മൂന്നു പതിറ്റാണ്ടിലേറെയായുള്ള സംഘടന പ്രവർത്തനം സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ ചൂണ്ടിക്കാട്ടി. കേസുകളിലും മറ്റും സംഘടനയെ ചിലർ  വലിച്ചിഴക്കുമ്പോൾ അവയിൽ നിന്നുള്ള രക്ഷക്ക് എന്നും ഫിലിപ്പോസ് ഫിലിപ്പാണ് മുന്നിൽ നിന്നത്. തന്റെ സംഘടനാ പ്രവർത്തനങ്ങളും സന്തോഷ് നായർ ചൂണ്ടിക്കാട്ടി. വിവിധ സംഘടനകളിലും ഫൊക്കാനയിലും വര്ഷങ്ങളായി തുടര്ന്നു വന്ന  നല്ല പ്രവർത്തനങ്ങൾ താൻ ഇനിയും  തുടരും. ആന്റോ വർക്കി, അപ്പുക്കുട്ടൻ പിള്ള, ഡോ ഷൈനി രാജു തുടങ്ങിയവരും സംസാരിച്ചു.

മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പ്രസംഗത്തിൽ സംഘടനകൾ ചാരിറ്റി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത   ചൂണ്ടിക്കാട്ടി. കേരളത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് രണ്ട്  കോടി  രൂപ നൽകുന്ന പദ്ധതിയും അദ്ദേഹം വിവരിച്ചു. ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും അദ്ദേഹം  പിന്തുണയും വിജയാശംസകളും നേർന്നു.

കേരള അസോസോസിയേഷൻ  ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ പ്രസിഡന്റ് നാരായണൻ വളപ്പിൽ , കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ്  ലെൻജി ജേക്കബ് , കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പൊളിറ്റൻ  വാഷിംഗ്ടൺ  പ്രസിഡന്റ് ഷെല്ലി പ്രഭാകരൻ തുടങ്ങിയവർ വിജയാശംസകൾ നേർന്നു.

നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സുഷമ പ്രവീൺ, ബിജോ വിതയത്തിൽ എന്നിവർ   എം.സിമാരായി പ്രവർത്തിച്ചു.മീറ്റിങ് സംഘടിപ്പിക്കുന്നതിന് മുൻകൈ എടുത്തത് ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ്, ആർ.വി.പി ബെൻ പോൾ, ആർ.വി.പി. സ്ഥാനാർഥി സ്റ്റാൻലി എത്തുണിക്കൽ, ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു സാമുവൽ  തുടങ്ങിയവരായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.