PRAVASI

ഫോമാ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 30-ന് അവസാനിക്കുന്നു; പേയ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Blog Image

ഹൂസ്റ്റണ്‍: ഫോമാ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-നുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 30-ന് ക്ലോസ് ചെയ്യുകയാണെന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മാറ്റം വരുത്തിയിട്ടുണ്ടെന്നും നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. രജിസ്‌ട്രേഷന് ഉദ്ദേശിച്ചതില്‍ കൂടുതല്‍  ജനപങ്കാളിത്തം ഉണ്ടായതിനാലാണ് അത് അവസാനിപ്പിക്കുന്നത്. 30-ന് ശേഷമുള്ള രജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുന്നതല്ല. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതി മുതല്‍ സിഗിള്‍ രജിസ്‌ട്രേഷന് 800 ഡോളറും ഡബിളിന് 1350 ഡോളറുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്  മെയ് 31-ന് ക്ലോസ് ചെയ്ത പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പേയ്‌മെന്റ് പൂര്‍ത്തിയാക്കണമെന്ന് ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ക്ക് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്റെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത് എന്ന പ്രത്യേകത ഈ കണ്‍വന്‍ഷനുണ്ട്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഇതിനായി രൂപീകരിക്കപ്പെട്ട വിവിധ കമ്മിറ്റികള്‍. സുബിന്‍ കുമാരന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ജിജു കുളങ്ങര ജനറല്‍ കണ്‍വീനറുമാണ്. സാജന്‍ മൂലേപ്ലാക്കല്‍ ആണ് നാഷണല്‍ രജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍.

കണ്‍വന്‍ഷനായി ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഹോബി എയര്‍പോര്‍ട്ടിലും എത്തുന്നവരെ പിക്ക് അപ്പ് ചെയ്യാനും കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനും ഫോമായുടെ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചുള്ള ഹോട്ടലില്‍ 500 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററിന്റെ ഇരുവശങ്ങളിലുമുള്ള ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഫോമാ മെമ്പേഴ്‌സിന് കണ്‍വന്‍ഷന്‍ സെന്ററിന്റെ വലതുവശത്തുള്ള ഹോട്ടലിലെ 375 മുറികളിലും  375-ന് ശേഷം വരുന്നവര്‍ക്ക് ഇടതുവശത്തുള്ള ഹോട്ടലിലെ 125 മുറികളിലുമായാണ് താമസം ക്രമീകരിച്ചിരിക്കുന്നത്.

ഇത് നമ്മുടെ കണ്‍വന്‍ഷനാണ്. കഴിഞ്ഞ കൂട്ടായ്മയില്‍ കണ്ട് പിരിഞ്ഞവരെ വീണ്ടും കാണാനും സൗഹൃദം പങ്കുവയ്ക്കാനും ഏതാനും ദിവസങ്ങള്‍ ഒരുമിച്ച് ചെലവഴിക്കാനും കിട്ടുന്ന അവസരമാണ് കണ്‍വന്‍ഷന്‍ 2026. ഈ മലയാളി മാമാങ്കം നമുക്ക് അവിസ്മരണീയമാക്കാം. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരും തോളോടുതോള്‍ ചേര്‍ന്ന് ഒരു മനസും ഒരു ശരീരവുമായി പ്രവര്‍ത്തിച്ച് നമ്മുടെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍,  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.