കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ. അബ്രഹാം പാറടിയില്‍ (72) വ്യാഴം (11/12) 1.30pm ന് അന്തരിച്ചു. കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
1953 സെപ്റ്റംബര്‍ 26-ന് കരിങ്കുന്നം ഇടവക പാറടിയില്‍ ചാണ്ടി - ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1985 ഡിസംബര്‍ 27-ാം തീയതി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു.
കുറ്റൂര്‍, ഓതറ, തിരുവനന്തപുരം, വിതുര, പുതുവേലി, തോട്ടറ, ഏറ്റുമാനൂര്‍, മാറിക, ഞീഴൂര്‍, മ്രാല എന്നീ പള്ളികളില്‍ വികാരിയായും അരീക്കര, വെളിയന്നൂര്‍ പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായും, കാരിത്താസ് ആശുപത്രിയില്‍ പാസ്റ്ററല്‍ കെയറില്‍ സേവനവും അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: പുന്നൂസ് പാറടിയില്‍/സിസിലി (പ്ലാക്കൂട്ടത്തില്‍)-തൊടുപുഴ, റ്റോമി പാറടിയില്‍/ബീന (കണ്ണാമ്പടത്തില്‍)-കരിങ്കുന്നം, ജോയി പാറടിയില്‍/സൂസി (പനങ്കാലായില്‍)-ന്യൂയോര്‍ക്ക്, ജായി പാറടിയില്‍/ജീനി (നെടുംതുരുത്തില്‍)-തൊടുപുഴ, ജെയിംസ് പാറടിയില്‍/ബിജി (ആറേല്‍)-ഹൂസ്റ്റണ്‍, ഫിലിപ്പ് പാറടിയില്‍/സിനി (പ്രാലേല്‍)-കരിങ്കുന്നം, സ്റ്റീഫന്‍ പാറടിയില്‍/ദീപ (പച്ചിലമാക്കില്‍)-കരിങ്കുന്നം.
മൃതദേഹം ഡിസംബര്‍ 15-ന് തിങ്കളാഴ്ച രാവിലെ 7.30-ന് കാരിത്താസ് വിയാനി ഹോമില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതും 8 മണിക്ക് കരിങ്കുന്നത്തുള്ള ഭവനത്തില്‍ കൊണ്ടുവന്ന് 10.30-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30-ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടത്തുന്നതുമാണ്.

Fr. ABRAHAM PARADIYIL

