PRAVASI

ഗായകസംഘം ഭക്തിസാന്ദ്രമായി

Blog Image

സ്റ്റാംഫോർഡ്, കണക്ടിക്കട്ട് ; മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിലെ ശ്രദ്ധേയമായ ഒരു മിനിസ്ട്രി ആയിരുന്നു, സമയാസമയങ്ങളിൽ ഗാനങ്ങൾ ആലപിച്ച ഗായകസംഘം. ന്യൂ ജേഴ്‌സി ഏരിയയിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസ സമൂഹമാണ് ഗായകസംഘത്തിൽ അണിനിരന്നത്.


ചാർട്ട് ചെയ്ത സമയങ്ങളിൽ കൃത്യമായി, വസ്ത്രധാരണമികവോടെ, എത്തിയ ഗായകർ കോൺഫറൻസിൽ പങ്കെടുത്തവരുടെ മനം കവർന്നു. 13 ഗാനങ്ങൾ പരിശീലിച്ച ഗായകസംഘം  12 ഗാനങ്ങളും ഷോർട്ട് ലിസ്റ്റ് ചെയ്ത് ഷെഡ്യുൾ ബുക്കിൽ ചേർത്തിരുന്നു. ഇത് ഓരോരുത്തർക്കും ഒന്നാം ദിവസം കിട്ടിയ വെൽക്കം  കിറ്റിലും ഉൾപ്പെടുത്തിയിരുന്നു. തീം ഗാനം എഴുതിയതും മറ്റ് പല ഗാനങ്ങളും എഴുതിയ മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവക വികാരിയും നിരവധി ആൽബങ്ങളുടെ ഉപജ്ഞാതാവുമായ ക്വയർ കോർഡിനേറ്റർ ഫാ. ഡോ. ബാബു കെ മാത്യു ആയിരുന്നു. അച്ചന്റെ ഏറ്റവും പുതിയ ആൽബം "കാദീശ്'' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല ക്യാൻസർ സെന്ററിന് വേണ്ടിയുള്ള 'സഹോദരൻ' പ്രൊജക്റ്റിന്റെ ധനശേഖരണാർത്ഥം കേരളത്തിലെ 15 പ്രശസ്ത ഗായകർ പാടിയ ഈ ആൽബത്തിലെ ഓരോ ഗാനത്തിലും   ഭക്തിയും വരികളും, സംഗീതവും, ആലാപനവും ഇഴ ചേർന്ന് അവാച്യമായ ആത്മീയ അനുഭൂതി പകർന്നിരുന്നു. പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ ജോസി പുല്ലാട് ആയിരുന്നു സംഗീതമൊരുക്കിയത്.

ഇവിടെ, സ്റ്റാഫോർഡിലും ജോസി പുല്ലാട് എത്തി മ്യൂസിക് ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചു.

റാസയ്ക്ക് ശേഷം നടന്ന സ്വീകരണ ഗാനം  മനോഹരമായി ആലപിച്ച ഗായകസംഘം വിശ്വാസികളുടെ മനം കവർന്നു.

ലിൻഡൻ സെന്റ് മേരീസിലെ ജേക്കബ് ജോസഫിനായിരുന്നു കീ ബോർഡ് ചുമതല.

ഇരുപത് പേരടങ്ങുന്ന ഗായക സംഘത്തിൽ ശോഭാ ജോസഫ് (ലിൻഡൻ സെന്റ് മേരീസ്), ഫിലിപ്പ് തങ്കച്ചൻ (മൗണ്ട് ഒലിവ് സെന്റ് തോമസ്), അനിതാ ഫിലിപ്പ് (മൗണ്ട് ഒലിവ് സെന്റ് തോമസ്), ഇന്ദിരാ തുമ്പയിൽ (മൗണ്ട് ഒലിവ് സെന്റ് തോമസ്) എന്നിവരും മിഡ്‌ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസിൽ നിന്നുള്ള താഴെ പറയുന്നവരും ഉൾപ്പെട്ടിരുന്നു: ദാസ് കണ്ണംകുഴിയിൽ, ജെസി മാത്യു, തോമസ് മാത്യു, രാജി ജോർജ്, സൂസൻ ജോർജ്, റിൻസു ജോർജ്, സാലി ജോർജ്, മോളി വറുഗീസ്, ജസ്റ്റിൻ ജോൺ, ജയാ ജോൺ, ഈവാ കെന്നത്ത്, എബി തര്യൻ, അജു തര്യൻ, അലീനാ തര്യൻ, ആലിസൺ തര്യൻ എന്നിവരോടൊപ്പം ഫാ. ഡോ. ബാബു കെ. മാത്യുവും അണിചേർന്നു.  


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.