KERALA

കണ്ഠര് ബ്രഹ്‌മദത്തന്‍ ശബരിമല താന്ത്രിക സ്ഥാനത്തേക്ക്

Blog Image

ശബരിമല ക്ഷേത്രതന്ത്രി സ്ഥാനത്ത് എത്തി കണ്ഠര് രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്‍. ചിങ്ങം ഒന്ന് മുതല്‍ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകള്‍ വഹിക്കുക. ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിനാണ് ശബരിമലയിലെ താന്ത്രികാവകാശം. നിലവില്‍ താഴമണ്‍ കുടുംബത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് മാറിമാറിയാണ് ഓരോ വര്‍ഷവും ചുമതല നിര്‍വഹിക്കുന്നത്.

പരേതനായ കണ്ഠര് മഹേശ്വരുടെ മക്കളായ കണ്ഠര് മോഹനരര്‍ക്കും കണ്ഠര് രജീവരര്‍ക്കും ഓരോ വര്‍ഷം വീതം താന്ത്രിക അവകാശം നല്‍കിയിരുന്നത്. വിവാദങ്ങളെ തുടര്‍ന്ന് കണ്ഠര് മോഹനരെ ക്ഷേത്രതന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെ മകന്‍ കണ്ഠര് മഹേശ്വര് മോഹനര് ആ സ്ഥാനത്ത് എത്തി. ചിങ്ങം ഒന്നിന് താന്ത്രിക ചുമതല കണ്ഠര് ബ്രഹ്‌മദത്തന് കൈമാറും. ഇതോടെ ഒരു തലമുറ മാറ്റമാണ് തന്ത്രി കുടുംബത്തില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കണ്ഠര് രാജീവരുടെ സഹായിയായി കണ്ഠര് ബ്രഹ്‌മദത്തനും ശബരിമലയില്‍ എത്തിയിരുന്നു. ശബരിമലയിലെ പൂജാ കര്‍മ്മങ്ങള്‍ പഠിക്കാനായിട്ടായിരുന്നു ഈ വരവ്. മകനെ പൂര്‍ണ്ണമായും ചുമതല ഏല്‍പ്പിക്കുന്നുണ്ടെങ്കിലും കണ്ഠര് രാജീവര് ശബരിമലയില്‍ മേല്‍നോട്ടത്തിന് ഉണ്ടാകും.

ബെംഗളൂരൂ ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിബിഎ, എല്‍എല്‍ബി പഠനത്തിന് ശേഷം കോട്ടയം ജില്ലാ കോടതിയില്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ പ്രാക്ടീസ് ചെയ്തിരുന്നു. അതിനുശേഷം ബെംഗളൂരൂവിലെ സ്വകാര്യ കമ്പനിയില്‍ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്‌കോര്‍ട്‌ലന്‍ഡില്‍ എല്‍എല്‍എം പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ജോലി രാജിവച്ച് പൂര്‍ണ്ണമായും പൂജകളിലേക്ക് തിരിഞ്ഞത്. 9 വര്‍ഷം മുന്‍പ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും ബ്രഹ്‌മദത്തന്‍ പൂര്‍ത്തിയാക്കിയിരുന്നു

Related Posts