അടക്കം എല്ലാം നിയന്ത്രിച്ചത് കെ സുരേന്ദ്രനും. അതുകൊണ്ട് തന്നെ ഈ ദയനീയ പരാജയം ഈ സംഘത്തെ വേട്ടയാടും എന്ന് ഉറപ്പാണ്. സന്ദീപ് വാര്യരെ പിണക്കി ഓടിച്ചതില്‍ തന്നെ ആര്‍എസ്എസിന് എതിര്‍പ്പുണ്ട്. ബിജെപി നേതാക്കളാരും ശ്രമിച്ചില്ലെങ്കിലും സന്ദീപിനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഒരു ശ്രമം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പരാജയത്തില്‍ ആര്‍എസ്എസ് സ്വരം കടുപ്പിക്കും എന്ന് ഉറപ്പിക്കാം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ കെ സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും കടന്ന് ആക്രമിക്കുകയാണ് സന്ദീപ് ചെയ്തത്. സംസ്ഥാന കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍നിന്ന് കെ സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല. പാല്‍ സൊസൈറ്റിയില്‍ തിരഞ്ഞെടുപ്പ് വന്നാലും കൃഷ്ണകുമാര്‍, പഞ്ചായത്തിലും കൃഷ്ണകുമാര്‍, നിയമസഭയിലും കൃഷ്ണകുമാര്‍, പാര്‍ലമെന്റിലും കൃഷ്ണകുമാര്‍. ഇതിനുള്ള തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കൃഷ്ണകുമാറും ഭാര്യയും ചേര്‍ന്ന് പാലക്കാട്ടെ ബിജെപിയെ തകര്‍ക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.
ഇത് സന്ദീപിന്റെ മാത്രം സ്വരമായി ഇനി അവസാനിക്കില്ല. പാര്‍ട്ടിക്കുള്ളിലെ എതിര്‍ ചേരി സുരേന്ദ്രനെതിരെ ഇത് ആയുധമാക്കും എന്ന് ഉറപ്പാണ്.