പ്രശസ്ത നോവലിസ്റ്റും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. നൂറാം വയസിൽ ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള പ്രഭ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഒമ്പത് മുഴുനീള നാടകങ്ങളും 80ലധികം ഏകാംഗ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി എൻഎൻ പിള്ളയുടെ ജനനം.
തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1951ല്‍ ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഏഴ് പതിറ്റാണ്ടുകാലം ദില്ലി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു ഓംചേരി എൻഎൻ പിള്ള..